Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിക്ക് ആദ്യമായി കൂറ്റൻ പരാജയം; 30 സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തിച്ചിട്ടും ഒരാഴ്ചത്തെ കളക്ഷൻ മൂന്ന് ലക്ഷം രൂപ മാത്രം!

ബാഹുബലിക്ക് ആദ്യമായി കൂറ്റൻ പരാജയം; 30 സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തിച്ചിട്ടും ഒരാഴ്ചത്തെ കളക്ഷൻ മൂന്ന് ലക്ഷം രൂപ മാത്രം!

ന്ത്യയിലും ഗൾഫ് നാടുകളിലും അടക്കം തരംഗം തീർത്ത എസ്എസ് രാജമൗലി ചിത്രം 'ബാഹുബലി'ക്ക് വൻ പരാജയം. ഇങ്ങനൊയൊരു വാർത്ത കേട്ടാൽ ആരാണെങ്കിലും ഒന്നു ഞെട്ടിപ്പോകും. കോടികൾ വാരി റെക്കോഡിട്ട ചിത്രം പരാജയപ്പെട്ടു എന്നു പറഞ്ഞാൽ ആരാണ് അംഗീകരിച്ചു തരിക. എന്നാൽ, അങ്ങനെ തന്നെയാണ് കാര്യങ്ങൾ. ബാഹുബലി വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് മറ്റൊരു രാജ്യത്താണ്.

ജർമ്മനിയിലാണ് ബാഹുബലി റിലീസ് ചെയ്ത തീയേറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത്. 'ich bin baahubali' എന്ന പേരിലാണ് ജർമ്മൻ ഭാഷയിൽ മൊഴിമാറ്റം നടത്തി ചിത്രം റിലീസ് ചെയ്തത്. വലിയ തുകയ്ക്ക് 'സ്‌പ്ലെൻഡിഡ് ഫിലിം' എന്ന കമ്പനിയാണ് മൊഴിമാറ്റത്തിനുള്ള അവകാശം വാങ്ങിയത്. ജർമ്മനിയിലെ പ്രധാന വിതരണക്കമ്പനികളിലൊന്നായ 'ഫിലിം സെലക്ടാ'ണ് ചിത്രം വിതരണം ചെയ്തത്. എന്നാൽ കമ്പനിയുടെ പ്രതീക്ഷയെ തെറ്റിക്കുന്നതായിരുന്നു സിനിമയുടെ ഫലം.

ഇന്ത്യയിലും യുഎസ് ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തതിന് ശേഷമായിരുന്നു ബാഹുബലിയുടെ ജർമ്മനിയിലേക്കുള്ള വരവ്. ഏപ്രിൽ 28നാണ് 30ലേറെ സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തത്. എന്നാൽ ആദ്യ വാരാന്ത്യത്തിൽ 4,166 യൂറോ മാത്രമാണ് ചിത്രം നേടിയത്. അതായത് വെറും 3.17 ലക്ഷം രൂപ.

സഞ്ജയ് ലീല ബൻസാലിയുടെ 'ബജിറാവു മസ്താനി'യും അടുത്തിടെ ജർമ്മൻ ബോക്‌സ് ഓഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അടുത്തകാലത്ത് റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിൽ 'ദി ലഞ്ച് ബോക്‌സ്' മാത്രമാണ് ജർമ്മനിയിൽ വിജയം നേടിയത്. 11.29 കോടി രൂപ ചിത്രത്തിന് നേടാൻ കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP