Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹല്ലേലുയ'യ്ക്കു വേണ്ടി ഐപിഎസുകാരി തൂലിക ചലിപ്പിച്ചപ്പോൾ; ഡോ. ബി സന്ധ്യ ഐപിഎസ് രചിച്ച 'എൻ കിനാവിലെ' എന്ന ഗാനം കാണാം

'ഹല്ലേലുയ'യ്ക്കു വേണ്ടി ഐപിഎസുകാരി തൂലിക ചലിപ്പിച്ചപ്പോൾ; ഡോ. ബി സന്ധ്യ ഐപിഎസ് രചിച്ച 'എൻ കിനാവിലെ' എന്ന ഗാനം കാണാം

രേൻ, മേഘ്‌ന രാജ് എന്നിവർ കേന്ദ്രകഥാപത്രങ്ങളാകുന്ന 'ഹല്ലേലൂയ' സിനിമയ്ക്ക് വേണ്ടി ഡോ.ബി.സന്ധ്യ ഐ.പി.സ് എഴുതിയ 'എൻ കിനാവിലെ' എന്ന് തുടങ്ങുന്ന എന്ന ഗാനം ശ്രദ്ധേയമാകുന്നു.

കവിതകൾ, നോവലുകൾ, കുട്ടികളുടെ സാഹിത്യ പ്രസിദ്ധീകരണങ്ങൾ എന്നിവകളിലൂടെ സാഹിത്യരംഗത്ത് സജീവമായ ഡോ.ബി.സന്ധ്യ ആദ്യമായിട്ടാണ് ഒരു സിനിമക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാഹിത്യകൃതികൾ കൂടാതെ കേരളാ പൊലീസിന്റെ ചരിത്രത്തെ പറ്റിയുള്ള പുസ്തകങ്ങളും വെബ്‌സൈറ്റും സന്ധ്യയുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2007ലെ ഇടശ്ശേരി അവാർഡ്, 2013ലെ കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങി മറ്റ് നിരവധി പുരസ്‌കാരങ്ങളും ഡോ.ബി.സന്ധ്യയുടെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്.

നരേൻ, മേഘ്‌ന രാജ് എന്നിവർക്കൊപ്പം സുധീർ കരമന, സുനിൽ സുഖത, ഗണേശ് കുമാർ, ശശി കലിംഗ, പാഷാണം ഷാജി എന്നിവരും ബാലതാരങ്ങളായ എറിക് , ദുർഗ തുടങ്ങിയവരും 'ഹല്ലേലൂയ'യിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

നവാഗതനായ സുധി അന്നയാണ് 'ഹല്ലേലൂയ' സംവിധാനം ചെയ്തിരിക്കുന്നത്. ബാർകിങ് ഡോഗ് സെൽടം ബൈറ്റ് ഫിലിംസിന്റെ ബാനറിൽ സുരേന്ദ്രൻ നിർമ്മിച്ച 'ഹല്ലേലൂയ' മാർച്ച് 18 ന് റിലീസ് ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP