Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തൊരു കഷ്ടം; ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണായാലും; കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല; സൗഹൃദങ്ങൾ പറന്നുയരട്ടെ പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്; അശ്ലീല പരാമർശങ്ങളിൽ രോഷം അടക്കാനാവാതെ അരുൺ ഗോപി

എന്തൊരു കഷ്ടം; ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണായാലും; കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല; സൗഹൃദങ്ങൾ പറന്നുയരട്ടെ പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്; അശ്ലീല പരാമർശങ്ങളിൽ രോഷം അടക്കാനാവാതെ അരുൺ ഗോപി

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ മീര ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തയാക്കിയവർക്കെതിരെ സംവിധായകൻ അരുൺ ഗോപി.

കഴിഞ്ഞ ദിവസമായിരുന്നു അരുൺഗോപി മീരയുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനെയാണ് പല ഓൺലൈൻ മാധ്യമങ്ങളും തെറ്റായി വ്യഖ്യാനിച്ചത്. 'എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?' എന്ന് ചോദിച്ചാണ് അരുൺ തന്റെ രോഷം പ്രകടിപ്പിച്ചത്.

സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ

നമസ്‌കാരം

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവർക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നതുകൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങൾ പറന്നുയരട്ടെ പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത് ''ഉയരെ'' അങ്ങനെ ഉയരട്ടെ

കഴിഞ്ഞ ദിവസമാണ് നടി മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. മീര ജാസ്മിൻ തിരിച്ചു വരുന്നു എന്നൊക്കെ പറഞ്ഞ് പല ഓൺലൈൻ മാധ്യമങ്ങളും അതു വാർത്തയാക്കി. ചിലരാകട്ടെ മീര തടി കുറഞ്ഞ് സുന്ദരിയായെന്നും പറഞ്ഞു. എന്നാൽ മറ്റു ചിലർ അശ്ലീല സ്വഭാവമുള്ള വാർത്തകൾ അതെക്കുറിച്ച് കൊടുത്തിരിന്നു. ഇതാണ് അരുൺ ഗോപിയെ ക്ഷുഭിതനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP