Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു 'ശത്രുസംഹാരം, ഒരു ചുറ്റുവിളക്ക്', പേര് 'ലയണൽ മെസി'; നീ മറഡോണ കൈയ് കൊണ്ട് ഗോളടിക്കണ കണ്ടിട്ടുണ്ടാ; ചിരിപടർത്തി 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ട്രെയിലർ; മിഥുൻ മാനുവൽ തോമസ് ചിത്രം മാർച്ച് ഒന്നിനെത്തും

ഒരു 'ശത്രുസംഹാരം, ഒരു ചുറ്റുവിളക്ക്', പേര് 'ലയണൽ മെസി'; നീ മറഡോണ കൈയ് കൊണ്ട് ഗോളടിക്കണ കണ്ടിട്ടുണ്ടാ; ചിരിപടർത്തി 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ട്രെയിലർ; മിഥുൻ മാനുവൽ തോമസ് ചിത്രം മാർച്ച് ഒന്നിനെത്തും

മറുനാടൻ ഡെസ്‌ക്‌

അർജന്റീന ആരാധകരുടെ കഥയുമായി മിഥുൻ മാനുവൽ തോമസും കാളിദാസ് ജയറാമുമെത്തുന്ന 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന ചിത്രത്തിന്റെ ട്രെിയലർ പുറത്തു വിട്ടു. കാളിദാസ് അർജന്റീന ആരാധകനായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. 'കരിക്ക്' ഫെയിം അനുവാണ് ചിത്രത്തിൽ ബ്രസിൽ ആരാധകരുടെ നേതാവായെത്തുന്നത്.

ട്രെയിലറിൽ നിന്നും ടിപ്പിക്കൽ മിഥുൻ മാനുവൽ ചിത്രമായിരിക്കും 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ'് എന്നാണ് വ്യക്തമാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ആട്, ആന്മരിയ കലിപ്പിലാണ്. അലമാര ആട് ടു, എന്നീ ചിത്രങ്ങളുടെ പാദ പിന്തുടർന്ന് കോമഡിയുമായിട്ടാണ് മിഥുൻ വീണ്ടുമെത്തുന്നത് എന്നാണ് പുതിയ ചിത്രത്തിന്റെ ട്രെയിലറും വ്യക്തമാക്കുന്നത്. അശോകൻ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ തയ്യാറാക്കുന്നത്.

ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോൺ മന്ത്രിക്കലും മിഥുനും ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ജയസൂര്യയെ നായകനാക്കി ടർബോ പീറ്റർ എന്നീ ചിത്രങ്ങളും മിഥുൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP