Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുംറയെ കുറിച്ചുള്ള ചോദ്യം; സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് മല്ലു സുന്ദരി; അനുപമ പരമേശ്വരന്റെ തടിതപ്പൽ രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ; താരം അൺഫോളോ ചെയ്തതിലുള്ള വിഷമമായിരിക്കുമെന്ന് ആരാധകർ

ബുംറയെ കുറിച്ചുള്ള ചോദ്യം; സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് മല്ലു സുന്ദരി; അനുപമ പരമേശ്വരന്റെ തടിതപ്പൽ രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ; താരം അൺഫോളോ ചെയ്തതിലുള്ള വിഷമമായിരിക്കുമെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയുടെ ബൗളിങ് സെൻഷേൻ ജസ്പ്രീത് ബുംറ ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നവരുടെ കൂട്ടത്തിൽ അനുപമ നടി അനുപമ പരമേശ്വൻ ഇടംപിടിച്ചത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് ബുംറയുടെ ട്വിറ്റർ പേജിലെ ഫോളോ ലിസ്റ്റിൽ 25 പേരാണുണ്ടായത്. അതിലെ ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതെ തുടർന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ആദ്യം ഇതിൽ പ്രതികരിക്കാൻ മടികാണിച്ച നടി പിന്നീട് പ്രതികരിച്ചിരുന്നു. ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതൽ ഒന്നുമില്ലെന്നുമായിരുന്നു അനുപമയുടെ മറുപടി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ബുംറയുടെ ഫോളോ ലിസ്റ്റിൽ നിന്ന് അനുപമ പെട്ടെന്ന് അപ്രത്യക്ഷയായി. നിലവിൽ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്. ഇതും വലിയ ചർച്ചയായി. രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിടെ അനുപമയോട് ചിലർ ബുംറയെക്കുറിച്ച് ചോദിച്ചു. തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കൂടുതൽ വിവാദങ്ങൾക്ക് ഇടക്കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ.

തമിഴ്ചിത്രം രക്ഷസന്റെ തെലുങ്കു റീമേക്കാണ് രാക്ഷസുഡു. വിഷ്ണു വിശാലും അമല പോളുമാണ് തമിഴിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്കിൽ ബെല്ലാകൊണ്ട ശ്രീനിവാസനാണ് നായകൻ. അമല അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ അനുപമ അവതരിപ്പിക്കുന്നത്. ചിത്രം ഓഗ്സറ്റ് 2 ന് പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP