Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിലീസായി മണിക്കൂറുകൾക്കകം സൂര്യയുടെ അഞ്ജാൻ യുട്യൂബിൽ; നിർമ്മാതാക്കൾക്ക് ഞെട്ടൽ

റിലീസായി മണിക്കൂറുകൾക്കകം സൂര്യയുടെ അഞ്ജാൻ യുട്യൂബിൽ; നിർമ്മാതാക്കൾക്ക് ഞെട്ടൽ

ഇന്നലെ പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം അഞ്ജാൻ യൂട്യൂബിൽ. സ്വാതന്ത്ര്യദിനമായ ഇന്നലെ സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് സിനിമ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് ഗൺ എന്ന അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ചിത്രം പിന്നീട് മുഹമ്മദ് ഷെരീഫ് എന്നയാളും യുട്യൂബിലിട്ടു.

മാത്രമല്ല സോഷ്യൽമീഡിയയിലൂടെ സിനിമയുടെ ലിങ്കുകൾ പലരും ഷെയർ ചെയ്യപ്പെടുകയും ചെയ്തതോടെ നിർമ്മാതാക്കൾ ഞെട്ടിയിരിക്കയാണ.് സിനിമയുടെ വാണിജ്യവിജയത്തെ സാരമായി ബാധിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി മലയാളം സിനിമാ ലോകം ആവശ്യപ്പെട്ടിരുന്നു. യുട്യൂബിൽ നിന്നും സിനിമ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇല്ലാത്ത പക്ഷം കോടികൾ മുടക്കി ചിത്രം പുറത്തിറക്കുന്ന നിർമ്മാതാക്കൾക്ക് നഷ്ടം വരുത്തിയേക്കും.

ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമാന്തയ്യാണ് നായിക. ലിങ്കുസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുപ്പതി ബ്രദേഴ്‌സും യു.ടി.വി മോഷൻ പിക്‌ച്ചേഴ്‌സും ചേർന്നാണ് നിർമ്മാണം. ലോകമെമ്പാടുമുള്ള 1,400 തിയേറ്ററുകളിൽ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിവസം തമിഴ്‌നാട്ടിൽ മാത്രമായി 7.5 കോടിയും രാജ്യത്തുനിന്നാകെ 10 കോടിയും സിനിമ നേടിയിട്ടുണ്ട്. ഇതിനിടെയാണ് ചിത്രം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടതും. മുംബൈയിലെ അധോലോക നായകനായാണ് അഞ്ജാനിൽ സൂര്യ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP