Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഘോഷത്തോടെ തുടങ്ങിയ സൂര്യ ചിത്രം അഞ്ജാന് സമ്മിശ്ര പ്രതികരണം; അജയ് ദേവ്ഗണിന്റെ സിംങ്കം റിട്ടേൺസിന് മികച്ച തുടക്കം

ആഘോഷത്തോടെ തുടങ്ങിയ സൂര്യ ചിത്രം അഞ്ജാന് സമ്മിശ്ര പ്രതികരണം; അജയ് ദേവ്ഗണിന്റെ സിംങ്കം റിട്ടേൺസിന് മികച്ച തുടക്കം

തിരുവനന്തപുരം: സ്വാതന്ത്ര്യദിന ചിത്രങ്ങളിൽ കേരളത്തിൽ ആഘോഷമാക്കാൻ എത്തിയത് അന്യഭാഷാ ചിത്രങ്ങൾ. തമിഴകത്തിൽ തരംഗം തീർത്ത് സൂര്യ നായകനായ അഞ്ജാൻ കേരളത്തിലെ തീയറ്ററുകളിൽ എത്തിയപ്പോൾ ബോളിവുഡിൽ നിന്നും എത്തിയത് അജയ് ദേവഗൺ നായകനായ സിങ്കം റിട്ടേൺസാണ്. കേരളത്തിൽ നിരവധി ആരാധകരുള്ള സൂര്യയുടെ ചിത്രം അഞ്ജാൻ തീയറ്ററുകളിൽ തരംഗം തീർക്കുന്നുണ്ടെങ്കിലും സിനിമയെ കുറിച്ച് രണ്ടഭിപ്രായമാണ് ഉള്ളത്. കേരളത്തിൽ 170 തീയേറ്ററുകളാണ് അഞ്ജാൻ പ്രദർശനം തുടങ്ങിയത്.

എൻ ലിഗുസ്വാമി സംവിധാനം ചെയ്ത അഞ്ജാൻ തമിഴ്, തെലുങ്ക് പതിപ്പുകളിലായാണ് പുറത്തിറങ്ങിയത്. 1400 തീയേറ്ററുകളിലാണ് റീലീസ്. രാജു ഭായ് എന്ന അധോലോക നായകനായാണ് അഞ്ജാനിലെത്തുന്നത്. രാജു ഭായുടെ സഹോദരൻ കൃഷ്ണയുടെ വേഷവും സൂര്യ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.സാമന്തയ്യാണ് നായിക. ചിത്രത്തിന്റെ ആദ്യപകുതി വരെ മികവു പുലർത്തുന്നുണ്ടെങ്കിലും രണ്ടാം പകുതി അത്രപോരെന്നാണ് അഭിപ്രായം.

രോഹിത് ഷെട്ടി ചെന്നൈ എക്‌സ്പ്രസ്സിനു ശേഷം സംവിധാനം ചെയ്യുന്ന അജയ്‌ദേവ്ഗൺ ചിത്രം സിംങ്കം റിട്ടേൺസും പ്രദർശനം ആരംഭിച്ചു. ആക്ഷൻ ത്രില്ലർ ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിങ്കത്തിന്റെ തുടർച്ചയായി എത്തിയ ചിത്രത്തിൽ കരീന കപൂർ ദേവ്ഗണിന്റെ നായിക. സിങ്കത്തിന്റെ ആദ്യഭാഗവും ബോളിവുഡിൽ വൻ വിജയം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP