Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും തിരക്കഥ മോഷണം പോയി; ഒടുവിൽ ബാഗ് കണ്ടെത്തിയത് തിരക്കഥ ഒഴികെ എല്ലാം എടുത്ത ശേഷം; വിജയം കുറിക്കുന്ന പൃഥിരാജ് ചിത്രം അനാർക്കലിയുടെ തിരക്കഥ മോഷണം പോയ കഥ ഇങ്ങനെ

റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും തിരക്കഥ മോഷണം പോയി; ഒടുവിൽ ബാഗ് കണ്ടെത്തിയത് തിരക്കഥ ഒഴികെ എല്ലാം എടുത്ത ശേഷം; വിജയം കുറിക്കുന്ന പൃഥിരാജ് ചിത്രം അനാർക്കലിയുടെ തിരക്കഥ മോഷണം പോയ കഥ ഇങ്ങനെ

ദയനാണ് താരം എന്ന മോഹൻലാൽ ചിത്രത്തിൽ ഉദയൻ എന്ന തിരക്കഥാ കൃത്രിന്റെ തിരക്കഥ മോഷ്ടിച്ച് സിനിമയിൽ സൂപ്പർ സ്റ്റാറായി മാറിയ ശ്രീനിവാസൻ കഥാപാത്രം സരോജ്കുമാറിനെ എല്ലാവർക്കുമറിയാം.അതുപോലെ അല്ലെങ്കിലും താൻ ആറ്റുനോറ്റ് ഉണ്ടാക്കിവച്ച തിരക്കഥ മോഷണം പോയ കഥയാണ് അനാർക്കലി സംവിധായകനും പറയാനുള്ളത്. താൻ തയ്യാറാക്കി വച്ചിരുന്ന അനാർക്കലിയുടെ തിരക്കഥ മോഷണം പോയിരുന്നതായി സംവിധായകൻ സച്ചിയാണ് വെളിപ്പെടുത്തിയത്. ഒറ്റക്കടലാസ് പോലും ബാക്കിയില്ലാതെ നഷ്ടപ്പെട്ട തിരക്കഥയുടെ തിരിച്ചുവരവിൽ നിന്നാണു സച്ചി ആദ്യ സംവിധാന സംരംഭമായ 'അനാർക്കലി' സിനിമയാക്കുന്നത്.

കൊച്ചിയിലെ റോഡരുകിൽ നിർത്തിയിട്ടിരുന്ന സംവിധായകൻ സച്ചിയുടെ കാറിൽ നിന്നാണ് തിരക്കഥ മോഷണം പോയത്. .ഒരു പകർപ്പ് പോലും എടുത്തുവയ്ക്കുന്നതിന് മുൻപ് തിരക്കഥ മോഷണം പോയതോടെ ചിത്രം മുടങ്ങുമെന്ന് കരുതി പ്രതിസന്ധിയിലായിരിക്കെയാണ് സച്ചിയെ തോടി തിരുവനന്തപുരത്തെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത്.തിരക്കഥ ഒഴികെ എല്ലാം എടുത്ത ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഒരു ബസ് കണ്ടക്ടർ
പൊലീസിൽ ഏൽപ്പിച്ചിരുന്നു.

തിരക്കഥയ്‌ക്കൊപ്പം കിട്ടിയ ഡോക്ടറുടെ കുറിപ്പടിയിൽ നിന്ന് ലഭിച്ച നമ്പരിൽ ബന്ധപ്പെട്ടാണ് പൊലീസ് സച്ചിയിലേക്ക് എത്തുന്നത്. ഒരു സിനിമ പോലെ നാടകീയത നിറഞ്ഞ സംഭവങ്ങൾക്ക്
ശേഷം തിരിച്ചുകിട്ടിയ തിരക്കഥയാണ് ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ചിത്രമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

കവരത്തി ദ്വീപിൽ നിർമ്മിക്കുന്ന ആദ്യ മലയാളചിത്രമാണ് അനാർക്കലി. ബിജു മേനോൻ, മിയ ജോർജ്, സുദേവ് നായർ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ അനാർക്കലി പൃഥ്വിരാജിന്റെ ഈ വർഷത്തെ ഹാട്രിക് വിജയമായി മാറുകയാണ്. ഒരേസമയം വിസ്മയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന കാത്തിരിപ്പിന്റെ പ്രണയം പ്രേക്ഷകർ ഏറ്റെടുത്ത് കവിഞ്ഞു. ശന്തനു എന്ന കഥാപാത്രമായി സിനിമയിലുടനീളം പൃഥ്വി നിറഞ്ഞുനിൽക്കുകയാണ്. ബിജുമേനോനും പ്രേക്ഷകരെ കൈയിലെടുക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP