Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അക്ഷയ് കുമാറിനെ കാണാനായി ആരാധകൻ എത്തിയത് 900 കിലോമീറ്റർ നടന്ന്; ഗുജറാത്തിലെ ദ്വാരകയിൽ നിന്നും മുംബൈയിൽ എത്താൻ യുവാവ് എടുത്തത് 18 ദിവസം; ദിവസവും പിന്നിട്ടത് 55 കി.മി വരെ; തന്റെ ആരാധകനായ യുവാവിനെ പരിചയപ്പെടുത്തി ബോളിവുഡ് നടൻ

അക്ഷയ് കുമാറിനെ കാണാനായി ആരാധകൻ എത്തിയത് 900 കിലോമീറ്റർ നടന്ന്; ഗുജറാത്തിലെ ദ്വാരകയിൽ നിന്നും മുംബൈയിൽ എത്താൻ യുവാവ് എടുത്തത് 18 ദിവസം; ദിവസവും പിന്നിട്ടത് 55 കി.മി വരെ; തന്റെ ആരാധകനായ യുവാവിനെ പരിചയപ്പെടുത്തി ബോളിവുഡ് നടൻ

സ്വന്തം ലേഖകൻ

താരങ്ങളോടുള്ള അമിത ആരാധനകൾ പലരും പലരീതിയിലാണ് പ്രകടമാക്കാറ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്‌നേഹം കാണിക്കുന്നത് പതിവാണ്്. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിലുള്ള താരാരാധനയുട കഥ പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ.

അക്ഷയ് കുമാറിനെ കാണാൻ ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്ററാണ്. തന്റെ പ്രിയതാരത്തെ കാണാൻ പർബത് എന്ന യുവാവ് ദ്വാരകയിൽ നിന്ന് മുംബൈ വരെ 900 കിലോമീറ്റർ കാൽനടയായാണ് എത്തിയത്.അക്ഷയ് കുമാർ ഈ ആരാധക വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'ഇന്ന് പർബതിനെ കണ്ടു. ദ്വാരകയിൽ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവൻ ഇവിടെ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേർന്ന അവൻ എന്നെ ഇന്നു കാണാൻ പദ്ധതിയിടുകയായിരുന്നു. നമ്മുടെ യുവാക്കൾ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കിൽ, പിന്നെ അവരെ തടയാൻ ഒന്നിനുമാകില്ല.' ആരാധകനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.SundayMotivation എന്ന ഹാഷ് ടാഗോടെ പർബതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ കുറിച്ചു.

ആരാധകനെ നിരാശനാക്കാതെ ആഗ്രഹം സാധിച്ചു കൊടുത്ത അക്ഷയ് കുമാർ ആരാധകരോട് ചില കാര്യങ്ങളും പങ്കുവെച്ചു. നിങ്ങളെ കാണുന്നതിൽ താൻ വളരെ സന്തോഷവാനാണെങ്കിലും, ഇത്തരം സാഹസങ്ങളും പ്രവൃത്തികളും ഒഴിവാക്കണമെന്നാണ് അക്ഷയ് കുമാർ പറയുന്നത്. സമയവും ഊർജ്ജവും ദൃഢനിശ്ചയവുമെല്ലാം നിങ്ങളുടെ ജീവിതം കൂടുതൽ മനോഹരമാക്കാൻ ഉപയോഗിക്കൂ എന്നാണ് അക്ഷയ് കുമാർ ആരാധകരോടായി പറഞ്ഞത്.

ദിവസവും 50-55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തി ചേർന്നത്. ഞായറാഴ്ച താരം വീട്ടിലുണ്ടാവുമെന്ന് അറിഞ്ഞ പർബത് ശനിയാഴ്ച പെയ്ത മഴയെ പോലും വകവെയ്ക്കാതെ നടത്തം തുടരുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP