Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

അച്ഛനും അമ്മയും ഞങ്ങൾ നാല് മക്കളും ഉറങ്ങുന്നത് ഒരു മുറിയിൽ; ബഡ്‌റൂമിൽ കയറും മുമ്പ് എല്ലാവരും മൊബൈൽ പുറത്ത് വയ്ക്കണമെന്ന് മാത്രം നിബന്ധന; എല്ലാവരും ഒരേ മുറിയിൽ ഉറങ്ങുന്നതിനാൽ വൈദ്യുതി ബില്ലു കൂടില്ല; അഹാനയുടെ വിശേഷങ്ങൾ ഇങ്ങനെ

അച്ഛനും അമ്മയും ഞങ്ങൾ നാല് മക്കളും ഉറങ്ങുന്നത് ഒരു മുറിയിൽ; ബഡ്‌റൂമിൽ കയറും മുമ്പ് എല്ലാവരും മൊബൈൽ പുറത്ത് വയ്ക്കണമെന്ന് മാത്രം നിബന്ധന; എല്ലാവരും ഒരേ മുറിയിൽ ഉറങ്ങുന്നതിനാൽ വൈദ്യുതി ബില്ലു കൂടില്ല; അഹാനയുടെ വിശേഷങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ. തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന, ടോവിനോ തോമസിന്റെ നായികയായി ലൂക്കയിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധേയയാത്.

പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാനക്ക് നാല് മൂന്ന് സഹോദരിമാർ ആണ് ഉള്ളത്. അഹാനയുടെ കുടുംബം എന്നും മലയാള സിനിമയിലെ മാതൃകാ കുടുംബങ്ങളിലൊന്നാണ്.ഇൻസ്റ്റാഗ്രാമിലും മറ്റും അഹാനയോടൊപ്പം തന്നെ താരത്തിന്റെ കുടുംബത്തെയും ഫോളോ ചെയ്യുന്നവരാണ് ആരാധകരിലേറെയും. അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ നടി തന്റെ കുടുംബവിശേഷങ്ങൾ പങ്ക് വയ്ക്കുകയുണ്ടായി.

തങ്ങളുടെ ഒരു സ്‌പെഷ്യൽ കുടുംബമാണെന്നും,എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത് തന്നും,അച്ഛനും അമ്മയ്ക്കും അത് നിർബന്ധമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അഹാന.

'ഒരു മുറിയിൽ ഉറങ്ങുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം എന്നതാണ്. ഇതിൽ വലിയൊരു മണി മാനേജ്‌മെന്റ് ഉണ്ട്. ഞങ്ങൾ നാലുപേരും നാലുമുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് എ.സി കൂടുതൽ പ്രവർത്തിപ്പിക്കേണ്ട ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല'- താരം പറഞ്ഞു.

ബെഡ്‌റൂമിൽ കയറും മുമ്പ് എല്ലാവരും മൊബൈൽ പുറത്ത് വയ്ക്കണമെന്ന നിബന്ധന മാത്രമേയുള്ളുവെന്നും താരം വ്യക്തമാക്കി. സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന ഏക നടൻ എന്നാണ് അച്ഛനെ ട്രോളന്മാർ വിളിക്കുന്നതെന്നും തങ്ങളെല്ലാവരും അത്തരം തമാശകൾ ആസ്വദിക്കുന്നവരാണെന്നും അഹാന അഭിമുഖത്തിൽ പറഞ്ഞു.

നാലു പെൺമക്കളെ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണെന്നും അതിൽ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണെന്നും നടി പറയുന്നു. എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കിൽ അതിന്റെ തിരക്ക്. അച്ഛൻ എത്ര നേരം വേണമെങ്കിലും വീട്ടിൽ തന്നെയിരിക്കും. വീട്, മുറ്റം. അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടിൽ പൂട്ടിയിട്ടാൽ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛൻ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങൾ മക്കളിൽ അടിച്ചേൽപിക്കാറില്ലെന്നും നടി പറഞ്ഞു.

തന്റെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കുമാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. മനഃസാക്ഷിക്ക് വിപരീതമായി ഒന്നും ചെയ്യില്ല. ആരുടേയും കാലുപിടിച്ച് നേടുന്നതൊന്നും തനിക്ക് വേണ്ടെന്നും നടി പറയുന്നു.വിഷ്വൽ കമൂണിക്കേഷനിൽ പിജി ചെയ്യുകയാണ് അഹാനയിപ്പോൾ. നന്നായി പഠിക്കുക, നന്നായി അഭിനയിക്കുക ഇതുമാത്രമേ എന്റെ മുന്നിലുള്ളൂവെന്നും നടി പറഞ്ഞ് നിർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP