Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

പ്രഭാസ് ചിത്രം ആദിപുരുഷിലെ ഗാനം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ലോഞ്ച് ചെയ്യും; മെയ് 29ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ഗാനം പുറത്തിറക്കും

പ്രഭാസ് ചിത്രം ആദിപുരുഷിലെ ഗാനം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ലോഞ്ച് ചെയ്യും; മെയ് 29ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ഗാനം പുറത്തിറക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓം റൗട്ട്- പ്രഭാസ് ചിത്രം ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ 'റാം സിയ റാം' ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ലോഞ്ച് ചെയ്യുമെന്ന് ആദിപുരുഷിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. മെയ് 29ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.

മനോജ് മുൻതാഷിറിന്റെ വരികൾക്ക് സംഗീത ജോഡിയായ സച്ചേത്- പറമ്പാറ സംഗീതം നൽകി ആലപിച്ച ഗാനമാണ് പുറത്തിറക്കുന്നത്. സിനിമാ, സംഗീത, പൊതു വിനോദ ചാനലുകൾ, ഇന്ത്യയിലുടനീളമുള്ള റേഡിയോ സ്റ്റേഷൻ, ദേശീയ വാർത്താ ചാനലുകൾ, ഔട്ട്ഡോർ ബിൽബോർഡുകൾ, മ്യൂസിക് സ്ട്രീമിങ്- വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ, ടിക്കറ്റിങ് പങ്കാളികൾ, സിനിമാ തിയേറ്ററുകൾ, പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിലൂടെയാണ് 29ന് ഉച്ചയ്ക്ക് 12ന് 'റാം സിയ റാം' ഗാനം തത്സമയം പ്രദർശിപ്പിക്കുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ടി- സീരീസ്, ഭൂഷൺ കുമാർ & കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ജൂൺ 16ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP