Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ടിപി മാധവൻ ആശുപത്രിയിൽ; 82കാരനായ നടൻ തീവ്രപരിചരണ വിഭാഗത്തിൽ; 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്; അമ്മയുടെ സ്ഥാപക സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

നടൻ ടിപി മാധവൻ ആശുപത്രിയിൽ; 82കാരനായ നടൻ തീവ്രപരിചരണ വിഭാഗത്തിൽ; 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്; അമ്മയുടെ സ്ഥാപക സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

 കൊല്ലം: നടനും താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82 കാരനായ ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്. ബോളിവുഡ് സംവിധായകൻ രാജാകൃഷ്ണ മോനോനാണ് മകൻ.

സിനിമയിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെവച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളിൽ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി പൊതുവേദികളിൽ സജീവമായിരുന്നു.

നാൽപ്പതാം വയസിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയിൽ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വിദേശ യൂണിവേഴ്സിറ്റികളിലടക്കം ഡീൻ ആയിരുന്ന ഡോ. എൻ.പി. പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായിട്ടാണ് ടി.പി. മാധവന്റെ ജനനം.

ആഗ്ര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവൻ പിന്നീട് ഡൽഹി എസ്.എ.ഡി.സിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ നേടി. 1960 ൽ കൽക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയിൽ അഡ്വർടൈസ്മെന്റിൽ ബ്യൂറോ ചീഫായി ജോലിയിൽ പ്രവേശിക്കുകയും ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേർണൽ എന്നിവയിൽ പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ബോംബെയിലും കൽക്കത്തയിലുമായി ദീർഘകാലം സേവനമനുഷ്ടിച്ചു. കേരളകൗമുദി പത്രത്തിന്റെ കൽക്കത്ത ബ്യൂറോ ചീഫായും ടി.പി. ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരിൽ സ്വന്തമായി പരസ്യകമ്പനിയും ആരംഭിച്ചു. കുട്ടിക്കാലം മുതൽ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കർമ്മമേഖലകളായിരുന്ന ബോംബൈ, കൽക്കത്ത, ബാംഗ്ലൂർ എന്നിവിടങ്ങളിലെയെല്ലാം മലയാളി സംഘടനകളിലെ പ്രധാന ആകർഷണമായിരുന്നു. കൊൽക്കത്തയിൽ വെച്ച് നടൻ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്ര മേഖലയിലേക്കുള്ള വഴിയൊരുക്കി. നടൻ മധു സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP