Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലാളി ദിനത്തിൽ പെപ്പെ പങ്കുവെച്ചത് ഓട്ടോ തൊഴിലാളിയായ പിതാവിന്റെ ചിത്രം; കാവൽ മാലാഖയെന്ന ഓട്ടോയ്ക്ക് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്ന അപ്പനും ചിത്രമെടുത്ത താരത്തിനും തൊഴിലാളി ദിനാശംസകൾ നേർന്ന് സമൂഹ മാധ്യമം; ഒപ്പം 'ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോ' എന്ന നർമ്മം കലർന്ന കമന്റുകളും

തൊഴിലാളി ദിനത്തിൽ പെപ്പെ പങ്കുവെച്ചത് ഓട്ടോ തൊഴിലാളിയായ പിതാവിന്റെ ചിത്രം; കാവൽ മാലാഖയെന്ന ഓട്ടോയ്ക്ക് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്ന അപ്പനും ചിത്രമെടുത്ത താരത്തിനും തൊഴിലാളി ദിനാശംസകൾ നേർന്ന് സമൂഹ മാധ്യമം; ഒപ്പം 'ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോ' എന്ന നർമ്മം കലർന്ന കമന്റുകളും

മറുനാടൻ ഡെസ്‌ക്‌

മെയ് ഒന്ന് എന്ന ദിനമുണ്ടെങ്കിൽ അന്ന് സമൂഹ മാധ്യമത്തിൽ ചാകരയാകുന്നത് തൊഴിലാളി ദിനാശംസകൾ തന്നെ. ഇക്കൂട്ടത്തിൽ കാര്യമായ വ്യത്യസ്ഥത പുലർത്തുന്നില്ലെങ്കിലും സിനിമാ താരം പെപ്പെ ഇട്ട പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചത്. ഓട്ടോ തൊഴിലാളിയായ പിതാവിന്റെ ഫോട്ടോയാണ് പെപ്പെ ആന്റണി വർഗീസ് പങ്കുവെച്ചത്. പിതാവിന്റെ ചിത്രം അഭിമാനത്തോടെ പോസ്റ്റ് ചെയ്ത ശേഷം 'അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ....,' എന്ന അടിക്കുറിപ്പും ചേർത്തിരുന്നു.

കാവൽമാലാഖ എന്ന പേരിട്ടിരിക്കുന്ന ഓട്ടോയും അതിനു മുൻപിൽ ഒട്ടും കൂസലില്ലാതെ നിൽക്കുന്ന പെപ്പെയുടെ അപ്പനെയും ആരാധകർ ഏറ്റെടുത്തു. 'ശരിക്കും, അപ്പനാണ് കുടുംബത്തിന്റെ കാവൽമാലാഖ' എന്നായിരുന്നു ഒരു ആരാധകൻ ഇട്ട കമന്റ്. അതിനിടെ 'ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോടാ ദുഷ്ടാ' എന്ന് ചോദിച്ച് നർമ്മം കലർന്ന കമന്റുകളും തേടിയെത്തിയിരുന്നു.

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വർഗീസ് എന്ന യുവനടൻ ആരാധകരുടെ പ്രിയതാരമായത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP