Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടൻ അനൂപ് ചന്ദ്രൻ വിവാഹതിനായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കൾ മാത്രം; വിവാഹ വിരുന്ന് കണിച്ചികുളങ്ങരയിൽ; ജീവിത സഖിയാക്കിയത് ലക്ഷ്മി രാജഗോപാലിനെ

നടൻ അനൂപ് ചന്ദ്രൻ വിവാഹതിനായി; ഗുരുവായൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കൾ മാത്രം; വിവാഹ വിരുന്ന് കണിച്ചികുളങ്ങരയിൽ; ജീവിത സഖിയാക്കിയത് ലക്ഷ്മി രാജഗോപാലിനെ

മറുനാടൻ ഡെസ്‌ക്‌

നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ഗുരുവായൂർ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം. ലക്ഷ്മി രാജഗോപാലാണ് വധു. കണിച്ചുകുളങ്ങരയിൽ സിനിമാരാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. സിനിമയെപ്പോലെ തന്നെ കൃഷിയെ സ്നേഹിക്കുന്ന അനൂപിന് വധുവായി വരുന്നതും കൃഷിയെ ഇഷ്ടപ്പെടുന്ന ലക്ഷ്മിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രൻ സിനിമയിയിലെത്തുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത ക്‌ളാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് അൻപതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രൻ പങ്കെടുത്തിരുന്നു. ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കർഷക കുടുംബമാണ് അനൂപിന്റേത്.

സ്‌കൂൾ കാലം മുതൽ നാടകവേദികളിലെ സജീവ സാന്നിധ്യമായിരുന്നു അനൂപ്. നാടകവേദികളിൽനിന്നു സിനിമയിലേക്കെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP