Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ പോരാടും, അതിജീവിക്കും; തടസങ്ങൾ വരട്ടെ; അത് വലുതോ ചെറുതോ ആകട്ടെ; ഞാൻ തിളങ്ങും; ഇത് ഞാനാണ് എന്റെ കഥയാണ്; 'ആടൈ'യിലെ പുതിയ പോസ്റ്റർ പങ്കുവെച്ച് അമല പോൾ കുറിച്ചതിങ്ങനെ

ഞാൻ പോരാടും, അതിജീവിക്കും; തടസങ്ങൾ വരട്ടെ; അത് വലുതോ ചെറുതോ ആകട്ടെ; ഞാൻ തിളങ്ങും; ഇത് ഞാനാണ് എന്റെ കഥയാണ്; 'ആടൈ'യിലെ പുതിയ പോസ്റ്റർ പങ്കുവെച്ച് അമല പോൾ കുറിച്ചതിങ്ങനെ

മല പോൾ പ്രധാനകഥാപാത്രമായെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമലയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ആടൈയിലെ വേഷമെന്നാണ് ഇവ നൽകുന്ന സൂചന.

ഇപ്പോളിതാ ആടൈ'യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അമല പോളാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ശക്തമായ ഭാഷയിലുള്ള ഒരു കുറിപ്പിനൊപ്പമാണ് അമല പോൾ പുതിയ പോസ്റ്റർ പങ്കുവെച്ചത്.

'ഞാൻ പോരാടും, അതിജീവിക്കും. തടസ്സങ്ങൾ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാൻ തിളങ്ങും, ഉയർന്നു നിൽക്കും. അവയെ തകർത്ത് ഇല്ലാതാക്കും. എന്റെ കരുത്തിൽ ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നു. നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും നിങ്ങളെ നിങ്ങളെ തോൽപ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്.' ആടൈ പോസ്റ്റർ പങ്കുവച്ച് അമല പോൾ കുറിച്ചു.

കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിലേക്ക് നായികയായി നിശ്ചയിച്ചിരുന്ന അമല പോളിനെ മാറ്റിയെന്ന വാർത്തകൾ വന്നിരുന്നു. തുടർന്ന് അമല തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. തന്നെ വി എസ്‌പി 33 ൽ നിന്ന് അവർ തന്നെ പുറത്താക്കുകയായിരുന്നെന്നും താൻ സഹകരിക്കുന്നില്ല എന്നാണ് അവർ കാരണമായി പറയുന്നതെന്നുമാണ് അമല പറഞ്ഞത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകൻ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 19 ന് ചിത്രം പ്രദർശനത്തിനെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP