Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധ്രുവങ്ങൾ 16ന് ശേഷം റഹ്മാൻ നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം '7' ന്റെ ഇടിവെട്ട് ട്രെയിലർ പുറത്ത്; ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങൾ നിറയുന്ന ട്രെയിലറിന് വമ്പൻ വരവേൽപ്പ്; ഛായാഗ്രാഹകൻ നിസാർ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആറു നായികമാർ

ധ്രുവങ്ങൾ 16ന് ശേഷം റഹ്മാൻ നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം '7' ന്റെ ഇടിവെട്ട് ട്രെയിലർ പുറത്ത്; ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങൾ നിറയുന്ന ട്രെയിലറിന് വമ്പൻ വരവേൽപ്പ്; ഛായാഗ്രാഹകൻ നിസാർ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആറു നായികമാർ

മറുനാടൻ ഡെസ്‌ക്‌

ധ്രുവങ്ങൾ 16 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റഹ്മാൻ പൊലീസ് വേഷത്തിൽ നായകനാകുന്ന നായകനാവുന്ന തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ ' 7 ' ന്റെ ട്രെയിലർ റിലീസായി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷൻ സസ്‌പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറുടെ വേഷമാണ് റഹ്മാന്റേത്.

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസാർ ഷാഫി സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

തെലുങ്കിലെ യുവ നായകൻ ഹവിഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ കൂടിയായ നിസാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ. സെവനിൽ റെജീന കസാന്ദ്ര, നന്ദിത ശ്വേത, അദിതി ആര്യ, അനീഷ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.

നഗരത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ ഒരു വ്യക്തിക്കെതിരെ പൊലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. അവൻ തന്നെയാണോ കുറ്റവാളി?. എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി ? ആരാണ് യഥാർത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള റഹ്മാൻ അവതരിപ്പിക്കുന്ന, പൊലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ്. ജൂൺ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP