1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

നടൻ സെന്തിൽ കൃഷ്ണ വിവാഹതിനായി; ചാലക്കൂടിക്കാരൻ ചങ്ങാതിയുടെ വധുവായത് കോഴിക്കോട് സ്വദേശി അഖില; ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം; വിവാഹസത്ക്കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത്

August 24, 2019

കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ സെന്തിൽ കൃഷ്ണയുടെ വിവാഹം നടന്നു.കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത...

മഹാഭാരതം പരമ്പരയിലെ കൃഷ്ണൻ വീണ്ടും കൃഷ്ണവേഷമണിയുന്നു; നിതീഷ് ഭരദ്വാജ് തിരികെ എത്തുന്നത് 30 വർഷങ്ങൾക്ക് ശേഷം; ചക്രവ്യൂഹ് എന്ന നാടകത്തിൽ അഭിനയിക്കുമെന്ന പ്രഖ്യാപനം നടത്തിയത് ജന്മാഷ്ടമി ദിവസം

August 24, 2019

ദൂരദർശനിലെ മഹാഭാരതം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് നിതീഷ് ഭരദ്വാജ്. ജനങ്ങളുടെ മനസിൽ കൃഷ്ണന്റെ രൂപമെന്ന് പറയുമ്പോൾ മഹാഭാരതത്തിലെ നിതീഷ് ഭരദ്വാജിന്റെ മുഖമാണ് എല്ലാവരുടെ മനസിലും ഓടിയെത്തുക. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം താരം വീണ്ടും ശ...

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തളാ ദേവിയായി വേഷമിടാൻ വിദ്യാ ബാലൻ; അതിവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ശകുന്തളാ ദേവിയായി അഭിനയിക്കുന്ന ആകാംക്ഷയിൽ താരം; ഗണിതവുമായി യാതൊരു അടുപ്പവുമില്ലാത്ത താൻ ഇത്തരമൊരു കഥാപാത്രത്തിൽ എത്തുന്നത് രസകരമായിരിക്കുമെന്നും ദേശീയ അവാർഡ് ജേതാവ്

August 24, 2019

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തളാ ദേവിയായി വേഷമിടാൻ വിദ്യാ ബാലൻ. സിനിമയ്ക്ക് വേണ്ടി വൻ തയ്യാറെടുപ്പുകളാണ് താരം നടത്തുന്നത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതൽ അവസാനകാലം വരെയുള്ള വേഷത്തിലായിരിക്കും വിദ്യാ ബാലൻ എത്തുക. മുടി ബോബ് ചെയ്തുള്ള ലുക്ക് നോക്...

പതിവ് തെറ്റിച്ചില്ല!ഇത്തവണയും ഭാരതാംബയായി കുട്ടികൾക്കൊപ്പം ആടിതിമിർത്ത് അനുശ്രീ; ശോഭയാത്രയിൽ നടിയെത്തിത് സിനിമ തിരക്കുകളിലെ ഇടവേളയിൽ; ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല; നാട്ടിലെ ആഘോഷത്തിൽ നാട്ടുകാർക്കൊപ്പം പങ്കെടുക്കുന്നുവെന്ന് മാത്രമെന്നും നടി

August 23, 2019

പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതാബയാകാൻ നടി അനുശ്രീയെത്തി. സിനിമ തിരക്കുകളുടെ ഇടവേളയിലാണ് താരം സ്വന്തം നാട്ടിൽ നടക്കുന്ന ശോഭയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. ത...

ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്; ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങൾക്കും ചിത്രം മറുപടി നൽകുമെന്നും താരം

August 23, 2019

ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്. ബാലാകോട്ട് ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങൾക്കും സിനിമ മറുപടി നൽകുമെന്ന് വിവേക് ഒബ്രോയ് പറഞ്ഞു. 2019 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സിനിമ ആഗ്ര, ഡൽഹി,...

ക്യൂനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസിന് സെൻസർ ബോർഡിന്റെ കത്രിക; കാജൽ അഗർവാൾ നായികയാവുന്ന ചിത്രത്തിന് കട്ട് പറഞ്ഞത് 23 ഓളം രംഗങ്ങൾക്ക്; ട്രെയിലറിലൂടെ പുറത്ത് വിട്ട് വിവാദത്തിലായ മാറിടത്തിൽ തൊടുന്ന രംഗം ഉൾപ്പെടെ മാറ്റാൻ നിർദ്ദേശം; നടപടിക്കെതിരെ അപ്പീൽ പോകാൻ അണിയറക്കാർ

August 23, 2019

കാജൾ അഗർവാൾ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റണാവത്ത് നായികയായെത്തിയ ക്വീനിന്റെ തമിഴ് റീമെയ്‌ക്ക് ആണിത്. രമേഷ് അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നത് മുതൽ വിവാദത്തിലാണ്. ചിത്രത്തിൽ കാജലിന...

തൃഷയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ഗർജനൈയുടെ ട്രെയിലറെത്തി; ബോളിവുഡ് ചിത്രം എൻഎച്ച് 10 ന്റെ തമിഴ് റീമേക്ക് ട്രെയിലർ തരംഗമാകുന്നു

August 23, 2019

ബോളിവുഡ് ചിത്രം എൻഎച്ച് 10 ന്റെ തമിഴ് റീമേക്കായ 'ഗർജനൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. അനുഷ്‌ക ശർമ്മ അഭിനയിച്ച ചിത്രം തമിഴിലെത്തുമ്പോൾ നായികയാകുന്നത് തൃഷയാണ്. മധു എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിര...

ത്രില്ലടിപ്പിക്കാൻ യഷികയുടെ 'സോംബി' ട്രെയിലറെത്തി; ഒപ്പം തമിഴിന്റെ സ്വന്തം യോഗി ബാബുവും; ഹൊറർ ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ

August 22, 2019

യോഗി ബാബു, യഷിക ആനന്ദ്, ഗോപി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കോമഡി ഹൊറർ ചിത്രമാണ് സോംബി. ഭുവൻ നുള്ളൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജയം രവി നായകനായ മിരുതൻ എന്ന ചിത്രത്തിന് ശേഷമാണ് സോംബികൾ പശ്ചാത്തലമാകുന്ന ഒരു ചിത്രം തമിഴി...

ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ താങ്കളെ ദൈവം രക്ഷിക്കട്ടെ! രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിൽ വിശദീകരണവുമായി ശ്രീകുമാർ മേനോൻ; എം ടി സാറുമായുള്ള ഒത്തുതീർപ്പിനു ശേഷം ഫൈനൽ എഗ്രിമെന്റ് ഒപ്പിട്ടാൽ മതിയെന്ന് ഞാനും എസ് കെ നാരായണനും തീരുമാനിച്ചിരുന്നു; കാഴ്ചക്കാരനായി എത്തിയ ജോമോൻ തങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പുറത്തുവിട്ടതും വാർത്തയാക്കിയതും ക്രെഡിറ്റ് എടുക്കാൻ വേണ്ടി മാത്രമെന്നും സംവിധായകൻ

August 22, 2019

തിരുവനന്തപുരം; രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാര മേനോൻ. സംവിധായകനെതിരെ ആരോപണം ഉയർത്തിയത് ജോമോൻ പുത്തൻ പുരയ്ക്കലയാരിരുന്നു. ഇയാളെ രൂക്ഷമായി വിമർശിച...

ബ്രാലെറ്റിലും പലാസോയിലും അതീവ ഗ്ലാമറസായി മാളവിക മോഹനൻ; പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരമെത്തിയത് ലാക്‌മേ ഫാഷൻ വീക്കിൽ; ധരിച്ചിരുന്നത് ഫാഷൻ ഡിസൈനർമാരായ രാഹുലും വിനീതും ഒരുക്കിയ വസ്ത്രങ്ങൾ

August 22, 2019

മുംബൈ; ആരാധകരെ ഞെട്ടിച്ച് നടി മാളവിക മോഹനൻ. അന്താരാഷ്ട്ര മോഡലുകളും ബോളിവുഡ് താരങ്ങളും ചുവടുവയ്ക്കുന്ന റാംപിലാണ് പുത്തൻ ലുക്കിൽ മാളവിക തിളങ്ങിയത്. ലാക്‌മേ ഫാഷൻ വീക്കിൽ താരം എത്തിയത് അതീവ ഗ്ലാമറസായിട്ടാണ്. ഡിസൈനർമാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണി...

ആലപ്പുഴ നഗരത്തിലെത്തിയ മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിൽ; നവാഗതനായ സാഗർ ഹരിയുടെ സംവിധാനത്തിൽ ചിത്രം നിർമ്മിച്ചത് ജോബി ജോർജ്ജ്; 'നേര'ത്തിന് ശേഷം എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നതും കാത്ത് സിനിമാ പ്രേമികൾ; പ്രൊമോ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച സ്വീകാര്യതയുടെ ആത്മ വിശ്വാസത്തിൽ അണിയറ പ്രവർത്തകർ

August 22, 2019

ആലപ്പുഴ നഗരത്തിലെത്തുന്ന മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിലെത്തും. അബ്രഹാമിന്റെ സന്തതികൾ, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ്വിൽ എന്റ്ർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ക്വീൻ ഫെയിം...

എംടി വാസുദേവൻ നായരുമായുള്ള കരാർ കാലാവധി കഴിഞ്ഞിട്ടെല്ലെന്ന് പറഞ്ഞ് പറ്റിച്ചു; ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാൽ പ്രൊജക്ട് അവസാനിപ്പിക്കുന്നു; മഹാഭാരത്തിന്റെ നിർമ്മാണത്തിൽ നിന്ന് ഡോ എസ് കെ നാരായും പിന്മാറി; ശ്രീകുമാർ മേനോൻ ചിത്രം വീണ്ടും അനിശ്ചിതത്വത്തിലേക്ക്

August 22, 2019

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി  ശ്രീകുമാരൻ മേനോൻ സംവിധാനം ചെയ്യാനിരുന്ന മഹാഭാരതം വീണ്ടും പ്രതിസന്ധിയിലേക്ക്. ബി ആർ ഷെട്ടിക്ക് ശേഷം നിർമ്മാതാവായി എത്തിയ ഡോ എസ് കെ നായരും പ്രൊജക്ടിൽ നിന്ന് പിന്മാറിയതോടെയാണ് സിനിമ വീണ്ടും അനിശ്ചിതത്തില...

'വാപ്പാന്റെ ആർത്തി കൊണ്ട് ഞമ്മക്ക് ഒരു ജോലി കിട്ടി'; ഹരിഷ് കണാരന്റെ പതിവ് കോമഡി നമ്പരുകളുമായി പട്ടാഭിരാമന്റെ പുതിയ ടീസർ; ജയറാം ചിത്രം നാളെ റിലീസിന്

August 22, 2019

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തുന്ന പട്ടാഭിരാമൻ നാളെ റീലിസിനെത്തവെ പുതിയ ടീസർ പുറത്ത്. ഹരീഷ് കണാരനും ജയറാമുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഹരീഷ് കണാരൻ തന്റെ പതിവ് നർമ്മ ശൈലിയുടെ ഏവരെയും ചിരിപ്പിക്കുന്നതായ ടീസറാണ് ജയറാം തന്റെ ...

45 കോടിയുടെ കളക്ഷനുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു; കൗമാര പ്ലസ് ടു കാലത്തിന്റെ കഥ പറയുന്ന ചിത്രം ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ; മൂന്നാം വാരത്തിലും ഹൗസ്ഫുള്ളായി കുട്ടി താരങ്ങളുടെ ചിത്രം

August 21, 2019

വമ്പൻ കളക്ഷനുമായി തണ്ണീർമത്തൻ ദിനങ്ങൾ മുന്നേറുന്നു. 2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 45 കോടിരൂപയുടെ കളക്ഷനാണ് ഗിരീഷ് എ ഡി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾ സ്വന്തമാക്കിയത്. കൗമാര...

'അനിയത്തിയെ പീഡിപ്പിച്ചയാൾക്കൊപ്പം തന്നെ അവളെ വിവാഹം കഴിപ്പിച്ചയച്ച മാധവൻകുട്ടിക്ക് നടുവിരൽ നമസ്‌കാരം; പീഡിപ്പിക്കപ്പെട്ട പെൺകുട്ടി അപ്പോൾ തന്നെ പ്രതികരിക്കണം; അവൾ അർഹിക്കുന്ന സഹാനുഭൂതി തോന്നണമെങ്കിൽ സ്വന്തമായൊരു ബോധം അവൾക്കുണ്ടാകരുത്; അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം നടന്നത് അവളുടെ കൂടെ സമ്മതപ്രകാരം; അതുകൊണ്ടാണല്ലോ മീ ടൂ ആരോപണങ്ങളോട് നമുക്കിത്ര അസഹിഷ്ണുത'; വൈറലായി കുറിപ്പ്

August 21, 2019

മമ്മൂട്ടിയുടെ ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. സൂപ്പർ ഹിറ്റായ ചിത്രം പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും കഥയും കഥാപാത്രങ്ങളും ഇന്നും ചർച്ച...

MNM Recommends

Loading...
Loading...