Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിയറ്ററുകളിൽ നിന്നും റെക്കോർഡ് കളക്ഷൻ വാരിയ '2018' ഇനി ഒടിടിയിലേക്ക്; സോണി ലിവിലൂടെ സിനിമ വീടുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

തിയറ്ററുകളിൽ നിന്നും റെക്കോർഡ് കളക്ഷൻ വാരിയ '2018' ഇനി ഒടിടിയിലേക്ക്; സോണി ലിവിലൂടെ സിനിമ വീടുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളം സിനിമാ മേഖലയ്ക്ക് ഏറെ ഉണർവ്വു സമ്മാനിച്ച സിനിമയാണ് 2018. കളക്ഷന്റെ കാര്യത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ചിത്രം ഇനി വീടുകളിലേക്ക് എത്തുകയാണ്. ജൂഡ് ആന്തണി ജോസഫ് ചിത്രം '2018-എവരിവൺ ഈസ് എ ഹീറോ' ഇനി ഒടിടിയിലേക്ക് എത്തുകയാണ്. പ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം ജൂൺ ഏഴിന് ഒടിടിയിലെത്തും. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയ '2018' കേരളത്തിനുപുറമെ യുഎസിലും യൂറോപ്പിലും വരെ വിജയം നേടി. സൗത്തുകൊറിയയിലടക്കം സിനിമ റിലീസ് ചെയ്തു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ശിവദ, വിനിതാ കോശി ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ആ?ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP