Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പുരുഷജനനേന്ദ്രിയം പോലെ തോന്നിക്കുന്ന ക്യാരറ്റുമായി മകൻ ലൈവിൽ; സും ലൈവിനിടെ നാണം കെട്ട് ന്യൂസിലന്റ് സാമൂഹ്യ വികസന മന്ത്രി കാർമൽ സെപുലോണി; വൈറലായി വീഡിയോ

പുരുഷജനനേന്ദ്രിയം പോലെ തോന്നിക്കുന്ന ക്യാരറ്റുമായി മകൻ ലൈവിൽ; സും ലൈവിനിടെ നാണം കെട്ട് ന്യൂസിലന്റ് സാമൂഹ്യ വികസന മന്ത്രി കാർമൽ സെപുലോണി; വൈറലായി വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

കന്റെ കുസൃതിയിൽ സുംലൈവിൽ നാണംകെട്ട് ന്യൂസിലന്റ് സാമൂഹ്യ വികസന മന്ത്രി കാർമൽ സെപുലോണി. ഔദ്യോഗിക മിറ്റിങ്ങ് നടക്കുന്നതിനിടെയാണ് പച്ചക്കറികളുടെ കൂട്ടത്തിൽ നിന്ന് വിചിത്ര രൂപത്തിലുള്ള കാരറ്റുമായി മന്ത്രിയുടെ തികച്ചും അപ്രതീക്ഷിതമായി മുറിക്കുള്ളിലേക്ക് വന്നത്. അമ്മയോട് കാരറ്റ് കാണിച്ച് സംസാരിക്കുന്നതിനൊപ്പം വീഡിയോ നോക്കി കാരറ്റ് വീശിക്കാണിക്കുകയും ചെയ്തു.

അദ്യം ഒന്ന് ഞെട്ടിയെങ്കിലും സംയമനം വീണ്ടെടുത്ത് മന്ത്രി ഉടൻ തന്നെ മകനെ മുറിയിൽ നിന്ന് പുറത്താക്കി.താൻ ഒരു മിറ്റിങ്ങിലാണെന്നും മുറിക്ക് വെളിയിലേക്ക് പോകണമെന്നും മന്ത്രി മകനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.തന്റെ തെറ്റ് മനസിലാക്കിയ കുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് മാറുകയും ചെയ്യുന്നുണ്ട്.തുടർന്ന് മീറ്റിങ്ങിൽ പങ്കെടുത്തവരോട് ക്ഷമാപണം നടത്തി യോഗം തുടർന്നു.വീഡിയോ വൈറലായതോടെ നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് കാഴ്‌ച്ചക്കാരായെത്തിയത്.

സംഭവം നടന്ന് കുറച്ച് സമയത്തിന് ശേഷം വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.ആദ്യം തനിക്ക് എന്ത വേണ്ടത് എന്ന് അറിയാതെ ആശങ്കയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതാലോചിച്ച് ചിരിയാണ് വരുന്നതെന്നും മന്ത്രി ട്വിറ്റിൽ കുറിച്ചു.ഓൺലൈൻ യോഗത്തിനിടെ ഇതാദ്യാമായല്ല ഒരു മന്ത്രിക്ക് അബദ്ധം പിണയുന്നത്.ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തിൽ വിദഗ്ദ്ധനായ പ്രൊഫസർ റോബർട്ട് കെല്ലി, ബിബിസിയുടെ ഒരഭിമുഖത്തിൽ പങ്കെടുക്കവേ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കയറിവന്നതും വൈറലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP