Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൽഫി എടുത്തപ്പോൾ ദേഷ്യപ്പെട്ട് ഗാനഗന്ധർവ്വൻ! 'സെൽഫി ഈസ് സെൽഫിഷ്' എന്നു പറഞ്ഞ് ഹിന്ദി ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്; ആവേശത്തോടെ എത്തിയ ആരാധകനോട് ഗായകൻ ചെയ്തതിൽ സ്തംബ്ധരായി മറ്റുള്ളവരും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

സെൽഫി എടുത്തപ്പോൾ ദേഷ്യപ്പെട്ട് ഗാനഗന്ധർവ്വൻ! 'സെൽഫി ഈസ് സെൽഫിഷ്' എന്നു പറഞ്ഞ് ഹിന്ദി ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്; ആവേശത്തോടെ എത്തിയ ആരാധകനോട് ഗായകൻ ചെയ്തതിൽ സ്തംബ്ധരായി മറ്റുള്ളവരും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: സെൽഫിയെടുക്കാൻ എത്തിയ പയ്യന്റെ കൈ തട്ടിമാറ്റി ദഹിപ്പിക്കുന്ന നോട്ടം നോക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പിണറായി വിജയനെ പോലെ സെൽഫി മൊബൈൽ കണ്ടപ്പോൾ ദേഷ്യം പിടിച്ച് മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസും. സെൽഫി എടുത്ത ആരാധകനിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങിയാണ് യേശുദാസ് ദേഷ്യം പ്രകടിപ്പിച്ചത്. ഇത് കൂടാതെ എടുത്ത സെൽഫി ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു.

ഹിന്ദിക്കാരനായ ആരാധകനാണ് ഗാനഗന്ധർവ്വന്റെ രോഷത്തിന് പാത്രമായത്. സെൽഫി ഈസ് സെൽഫിഷ് എന്ന് പറഞ്ഞായിരുന്നു ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാർഡ് വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും ഗാനഗന്ധർവൻ പുറപ്പെടുമ്പോഴായിരുന്നു സംഭവം.

യേശുദാസിനെ കണ്ട് മൊബൈൽ ഉയർത്തിപ്പിടിച്ച് സെൽഫിയെടുക്കാൻ തുനിഞ്ഞ് യുവാവ് എത്തിയത്. ഇതോടെ ആദ്യം കൈതട്ടിമാറ്റിയ യേശുദാസ് ചിത്രം എടുത്തുവെന്ന് കണ്ടതോടെയാണ് ഫോൺ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. ഇത് കണ്ട കൂടെ ഫോണുമായി സെൽഫിയെടുക്കാൻ എത്തിയ മറ്റുള്ളവരും മടങ്ങിപ്പോയി.

മികച്ച ഗായകനുള്ള പുരസ്‌ക്കാരമാണ് ഡോ.കെ.ജെ യേശുദാസ് നേടിയത്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ജയരാജും രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. സിഞ്ചാറിലൂടെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി, ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള അംഗീകരം നേടിയ നിഖിൽ എസ്. പ്രവീൺ എന്നിവർ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയിൽ നിന്നും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.

വീഡിയോക്ക് കടപ്പാട്: ന്യൂസ് 18 കേരള

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP