Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വില്യമിനോട് ഹലോ പറഞ്ഞ് ഹാരിയും മേഘനും; വേണ്ടപോലെ ഗൗനിക്കാതെ വില്യം; ഫോട്ടോഗ്രാഫർക്കുമുന്നിൽ ചിരി ഉറപ്പിച്ചു മേഘൻ; അവസാന റോയൽ ഡ്യൂട്ടിയിലെ രസകരമായ കാഴ്ചകളിങ്ങനെ

വില്യമിനോട് ഹലോ പറഞ്ഞ് ഹാരിയും മേഘനും; വേണ്ടപോലെ ഗൗനിക്കാതെ വില്യം; ഫോട്ടോഗ്രാഫർക്കുമുന്നിൽ ചിരി ഉറപ്പിച്ചു മേഘൻ; അവസാന റോയൽ ഡ്യൂട്ടിയിലെ രസകരമായ കാഴ്ചകളിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സഹോദരങ്ങൾ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികൾപോലും ഉപേക്ഷിക്കാൻ ഹാരി രാജകുമാരനെയും ഭാര്യ മേഘൻ രാജകുമാരിയെയും പ്രേരിപ്പിച്ചത്. രാജകീയ പദവികളെല്ലാം ത്യജിച്ച് കാനഡയിലേക്ക് കുടിയേറുകയാണെന്ന് അവർ പ്രഖ്യാപിപ്പോൾ, ബ്രിട്ടനാകെ അമ്പരന്നു. അവരുടെ തീരുമാനം രാജ്ഞി അംഗീകരിച്ചതോടെ, 'മെഗ്‌സിറ്റ്' നടപ്പിലാവുകയും ചെയ്തു. എന്നാൽ, മെഗ്‌സിറ്റ് കൊട്ടാരത്തിൽനിന്നുള്ള തന്റെ വേരറുക്കലായി മാറുമെന്ന് ഹാരിയും കരുതിയിരുന്നില്ല. മെഗ്‌സിറ്റിനുശേഷമുള്ള സഹോദരങ്ങളുടെ ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അത് വ്യക്തമാവുകയും ചെയ്തു.

വെസ്റ്റ് മിൻസ്റ്റർ അബ്ബെയിൽ കോമൺവെൽത്ത് ദിന അനുസ്മരച്ചടങ്ങിലാണ് അവർ കണ്ടുമുട്ടിയത്. രാജ്ഞിയെ അനുഗമിക്കുന്ന മുതിർന്ന രാജകുടുംബങ്ങളുടെ പട്ടികയിൽ ഹാരിയുടെയും മേഘന്റെയും പേരുണ്ടായിരുന്നില്ല. അവസാന രാജകീയ ചടങ്ങിനെത്തിയ ഹാരിക്കും മേഘനും ഇത് വലിയ നടുക്കമായി മാറുകയും ചെയ്തു. വേദിയിലെ രണ്ടാംനിരയിലായിരുന്നു ഹാരിക്കും മേഘനും സീറ്റ് ഒരുക്കിയിരുന്നത്. പിന്നാലെ വില്യമും കെയ്റ്റുമെത്തിയപ്പോഴാണ് സഹോദരങ്ങൾക്കിടയിലെ ഭിന്നത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കിയത്.

മുൻവർഷംവരെ രാജ്ഞിയെ അനുഗമിക്കുന്ന മുതിർന്ന രാജകുടുംബങ്ങളിൽ വില്യമിനൊപ്പം ഹാരിയുമുണ്ടായിരുന്നു. ഇക്കുറി ആ പതിവ് തെറ്റി. രാജകുടുംബത്തിലെ സ്ഥാനമനുസരിച്ചാണ് വേദിയിൽ കസേരകൾ നിശ്ചയിച്ചിരുന്നത്. രാജ്ഞിയുടെ തൊട്ടടുത്ത സീറ്റിൽ ചാൾസ് രാജകുമാരൻ ഇരുന്നു. അരികിൽ കാമിലയും. ആദ്യ കിരീടാവകാശിയെന്ന നിലയ്ക്കായിരുന്നു അത്. പിന്നീട് വില്യം രാജകുമാരൻ, പത്‌നി കെയ്റ്റ് എന്നിവർ. ആറാമതായാണ് ഹാരിയുടെ സീറ്റ്. അതിനുശേഷം മേഘന്റെയും.

വില്യമും കെയ്റ്റും വന്നപ്പോൾ, അവരെ നോക്കി തുറന്നു ചിരിച്ചുകൊണ്ട് മേഘൻ ഹായ് പറഞ്ഞു. പിന്നീട് ഹലോയും. ഹാരിയും വിളറിയ ഒരു ചിരിയോടെ സഹാദരനെ നോക്കി ഹലോ പറഞ്ഞു. എന്നാൽ, അവരെ നോക്കാനോ പ്രത്യഭിവാദ്യം ചെയ്യാനോ വില്യം കാര്യമായി ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയമായത്. ചടങ്ങിലുടനീളം മേഘൻ പ്രസന്നവതിയായി കാണപ്പെട്ടെങ്കിലും, ഹാരിയുടെ മുഖത്ത് ഈർഷ്യ പ്രകടമായിരുന്നു.

രാജകുടുംബാംഗങ്ങൾക്കുപുറമെ, വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അദ്ദേഹത്തിന്റെ ഗർഭിണിയായ കാമുകി കെയ്‌രി സൈമണ്ട്‌സ്, ഗായിക ഗെരി ഹാലിവാൾ, മകൾ ബ്ലൂബെൽ തുടങ്ങിയവരും എത്തിയിരുന്നു. അലക്‌സാൻഡ്ര ബുർക്ക്, ക്രെയ്ഗ് ഡേവിഡ് തുടങ്ങിയവരുെ സംഗീതപരിപാടിയും തുടർന്ന് നടന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, യു.എസ്. അംബാസഡർ വൂഡി ജോൺസൺ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP