Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനെ മടുത്തപ്പോൾ ഒഴിവാക്കാൻ കെണിയൊരുക്കി ഭാര്യ; വഞ്ചകനാണെന്നു വരുത്തിത്തീർക്കാൻ അതിസുന്ദരിയായ ബിക്കിനി മോഡലിനെ വിട്ടു പ്രലോഭിപ്പിച്ചു; സുന്ദരി കൊഞ്ചിക്കുഴഞ്ഞിട്ടും മേത്തുപിടിച്ചിട്ടും ഒഴിഞ്ഞുമാറി ഭർത്താവ്; വീഡിയോ കാണാം

ഭർത്താവിനെ മടുത്തപ്പോൾ ഒഴിവാക്കാൻ കെണിയൊരുക്കി ഭാര്യ; വഞ്ചകനാണെന്നു വരുത്തിത്തീർക്കാൻ അതിസുന്ദരിയായ ബിക്കിനി മോഡലിനെ വിട്ടു പ്രലോഭിപ്പിച്ചു; സുന്ദരി കൊഞ്ചിക്കുഴഞ്ഞിട്ടും മേത്തുപിടിച്ചിട്ടും ഒഴിഞ്ഞുമാറി ഭർത്താവ്; വീഡിയോ കാണാം

ലോസാഞ്ചൽസ്: ഭർത്താവിനൊക്കൊണ്ടു മടുത്തപ്പോൾ വിവാഹമോചനം നേടാനായി ഭാര്യ ഒപ്പിച്ചത് വല്ലാത്ത സൂത്രപ്പണി. ബിക്കിനി മൊഡലിനെ വിട്ട് പ്രലോഭിപ്പിച്ച് ഭർത്താവ് വഞ്ചകനാണെന്നു കോടതിയിൽ തെളിയിക്കാനായിരുന്നു ശ്രമം. യുഎസിലെ കലിഫോർണിയയിലാണു സംഭവം നടന്നത്.

ജൂലി എന്ന യുവതിയാണ് ഭർത്താവിനെ ഒഴിവാക്കാൻ വ്യത്യസ്ത മാർഗം പരീക്ഷിച്ചത്. തനിക്കു കാര്യമായ പരിഗണന നല്കാത്തതിനാലാണ് ഭർത്താവിനെ ഒഴിവാക്കാൻ ജൂലി തീരുമാനിച്ചത്. നിമയപരമായി വിവാഹ മോചനം ലഭിക്കാൻ ഒരു കാരണം വേണം.

ഇക്കാര്യത്തിൽ ഉപദേശം തേടി സമീപിച്ചത് 'റ്റു ക്യാച്ച് എ ചീറ്റർ' എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളെ ആയിരുന്നു. ആളുകളെ കുടുക്കാൻ മനപ്പൂർവം തന്ത്രങ്ങൾ ഒപ്പിച്ചു യുട്യൂബിൽ പ്രസിദ്ധീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. ജൂലിക്കുവേണ്ടി ഭർത്താവിനെ കുടുക്കാനുള്ള കെണി ഒരുക്കാമെന്ന് ചാനലിന്റെ അവതാരകൻ ലൂയിസ് മെർകാഡോ അറിയിച്ചു.

കലിഫോർണിയയിലെ ടോറൻസിലാണ് ജൂലിയുടെ അക്കൗണ്ടന്റായ ഭർത്താവ് ജോലി ചെയ്യുന്നത്. അണ്ടർവെയറുകളുടെ മോഡലാകുന്ന ക്രിസ്റ്റീന എന്ന സുന്ദരിയെയാണ് ജൂലിയുടെ ഭർത്താവിനെ വശീകരിക്കാൻ ചുമതലപ്പെടുത്തിയത്. ജൂലിയുടെ ഭർത്താവ് വൈകിട്ട് ഓഫീസിൽനിന്ന് ഇറങ്ങുന്നതും കാത്ത് മോഡൽ കാത്തുനിന്നു. ദേഹത്തോട് ഇറുകിക്കിടക്കുന്ന ഉടുപ്പ് ധരിച്ച് പരമാവധി പ്രലോഭിപ്പിക്കുന്ന വിധത്തിലാണ് മോഡൽ നിന്നത്.

ജൂലിയുടെ ഭർത്താവ് ഓഫീസിൽനിന്ന് ഇറങ്ങിയപ്പോൾ ക്രീസ്റ്റീന അടുത്തുകൂടി. പ്രമുഖ അടിവസ്ത്ര നിർമ്മാതാക്കളായ വിക്ടോറിയാസ് സീക്രട്‌സിന്റെ ഫോട്ടോ ഷൂട്ടിനുവേണ്ടി പോകുന്ന വഴിയാണു താനെന്നു സുന്ദരി പറഞ്ഞു കൊഞ്ചിക്കുഴയാൻ തുടങ്ങി. ഇതിനിടെ ജൂലിയുടെ ഭർത്താവിന്റെ ദേഹത്തു തടവുകയും ചെയ്തു. തുടർന്ന് മോഡൽ ജൂലിയുടെ ഭർത്താവിനെ ഡേറ്റിംഗിനു ക്ഷണിച്ചു.

പക്ഷേ, ജൂലിയുടെ ഭർത്താവ് പ്രലോഭനത്തിൽ വീണില്ല. കയ്യിലെ മോതിരം ഉയർത്തിക്കാട്ടി താൻ വിവാഹിതനാണെന്ന് ക്രിസ്റ്റീനയോടു പറഞ്ഞശേഷം അദ്ദേഹം മുന്നോട്ടു നടന്നു. ക്രിസ്റ്റീന പിറകേ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പിൻഭാഗത്തു പിടിച്ചുകൊണ്ട് അവസാന ശ്രമവും നടത്തി. പക്ഷേ ജൂലിയുടെ ഭർത്താവ് ക്രിസ്റ്റീനയെ പച്ചത്തെറിവിളിച്ച് ഓടിക്കുകയായിരുന്നു.

വിവിഹമോചനത്തിനുള്ള ശ്രമം പരാജയപ്പെട്ടതിൽ താൻ വളരെ നിരാശയാണെന്ന് ജൂലി വീഡിയോയിൽ പറയുന്നു. അദ്ദേഹത്തിന് അവളുമായി ബന്ധപ്പെടാൻ താത്പര്യമില്ലെങ്കിൽ എന്നോടും ബന്ധപ്പെടാൻ താത്പര്യമുണ്ടാകില്ല. അദ്ദേഹത്തെ സേവിച്ച് എനിക്കു മടുത്തു. ഇനിയും ഇതു തുടരാനാവില്ലെന്നും ജൂലി കൂട്ടിച്ചേർക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP