Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോൾ കസവ് കുർത്തയിൽ നാടൻ പയ്യനായി ശ്രീനിഷും; വധു ആഭരണങ്ങളിൽ ലാളിത്യം കാട്ടിയപ്പോൾ സർപ്രൈസ് കാത്തുവച്ചത് വിവാഹ സാരിയിൽ; പേളിയുടേയും ശ്രീനിയുടേയും ആ തകർപ്പൻ വിവാഹ വീഡിയോ പുറത്ത് വിട്ടത് യൂട്യൂബ് ചാനൽ വഴി; പാലക്കാട് നടന്ന വിവാഹവീഡിയോ കാണാം

ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോൾ കസവ് കുർത്തയിൽ നാടൻ പയ്യനായി ശ്രീനിഷും; വധു ആഭരണങ്ങളിൽ ലാളിത്യം കാട്ടിയപ്പോൾ സർപ്രൈസ് കാത്തുവച്ചത് വിവാഹ സാരിയിൽ; പേളിയുടേയും ശ്രീനിയുടേയും ആ തകർപ്പൻ വിവാഹ വീഡിയോ പുറത്ത് വിട്ടത് യൂട്യൂബ് ചാനൽ വഴി; പാലക്കാട് നടന്ന വിവാഹവീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും ക്രിസ്ത്യൻ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. ക്രിസ്ത്യൻ വധുവായി തിളങ്ങിയ പേളി ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ലളിതമായിരുന്നു പാലക്കാട്ടെ വിവാഹച്ചടങ്ങുകൾ ഏറെ ചർച്ചയായിരുന്നു ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ പേളിമാണി തന്നെ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

വൈറ്റ്ലൈൻ വെഡ്ഡിങ് വീഡിയോഗ്രഫി പകർത്തിയ വിവാഹവീഡിയോയിൽ അതീവ സുന്ദരിയായിട്ടാണ് പേളി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ശ്രീനിയുടെ നാടായ പാലക്കാട്ട് പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.പേളിയും ശ്രീനിയും ഒന്നിച്ചാണ് പാലക്കാട്ടെ ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. താലപ്പൊലിയും ചെണ്ടമേളവുമായിട്ടാണ് വധൂവരന്മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്.

റെഡ് ചില്ലി നിറത്തിൽ സ്വർണവർണവും ഉൾപെടുന്ന ഡബിൾ ഷേഡ് കാഞ്ചീപുരം പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്.കൊച്ചിയിലെ മിലൻ ഡിസൈനാണ് പേളിക്കായി സാരി ഡിസൈൻ ചെയ്തത്. ശ്രീനിഷ് ആകട്ടെ കസവ് കുർത്തയും മുണ്ടുമാണ് ധരിച്ചത്. വളരെ ലളിതമായ രീതിയിലാണ് പേളി ഒരുങ്ങിയത്.

സ്വർണമൊന്നും അധികം അണിയാതെ നെക്ലസിനൊപ്പം ഒരു കല്ലുവച്ച മാല മാത്രമാണ് താരം ആഭരണമെന്ന നിലയിൽ ധരിച്ചത്. ഇരുകൈകളിലാകട്ടെ പച്ച കുപ്പിവളകളും. അൽപമെങ്കിലും ആഡംബരം എന്നു പറയാനുണ്ടായിരുന്നത് നെറ്റിച്ചുട്ടിയും അരപട്ടയും മാത്രമാണ്. കൈകളിൽ മൈലാഞ്ചി അണിഞ്ഞ പേളി മുടി പിന്നിയിട്ട് മുല്ലപൂ ചൂടിയിരുന്നു.

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുവാണ് പേളിയെ വധുവായി അണിയിച്ചൊരുക്കിയത്. അതേസമയം പേളിയുടെ കല്യാണസാരിയിലെ സർപ്രൈസാണ് ഇപ്പോൾ വൈറലാകുന്നത്. 50 ഓളം നൂലുകൾ ഉപയോഗിച്ച് മാസങ്ങൾ എടുത്താണ് പേളിക്കായി മിലൻ ഡിസൈൻസ് സാരി ഒരുക്കിയത്.

സാരിയിലുമുണ്ട് ഒരു പ്രത്യേകത. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയിൽ തുന്നിചേർത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. ബിഗ്‌ബോസിലെ താരജോഡികളുടെ വിവാഹവീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP