Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്ക് ഹസ്തദാനം നൽകിയ ശേഷം സത്യ നദെല്ല കൈ തുടച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ദുർവ്യാഖ്യാനമായി, വീഡിയോ വൈറലും..

മോദിക്ക് ഹസ്തദാനം നൽകിയ ശേഷം സത്യ നദെല്ല കൈ തുടച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ദുർവ്യാഖ്യാനമായി, വീഡിയോ വൈറലും..

ന്യുഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജിയെന്ന സ്റ്റാറ്റസ് ഇടയ്ക്കിടെ ചാർത്തിക്കൊടുക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ വളരെ മെനക്കിടാറുണ്ട്. ഗുജറാത്ത് കലാപത്തിൽ നീതിപീഠം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും അത് വകവെയ്ക്കാതെയാണ് ചിലർ അദ്ദേഹത്തെ മനപ്പൂർവം താറടിക്കുന്നത്. ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു വിദേശ പര്യടനം കഴിഞ്ഞ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയപ്പോഴും മോശം ഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടാനും സോഷ്യൽ മീഡിയയിൽ ശ്രമമുണ്ട്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല മോദിക്ക് ഹസ്തദാനം നൽകിയ ശേഷം കൈ തുടച്ച വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട സംഭവം.

സിലിക്കൻ വാലിയിലെ സാൻ ജോസിൽ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ സിഇഒമാരുമാർക്ക് നരേന്ദ്ര മോദി നൽകിയ ഡിജിറ്റൽ ഇന്ത്യ ഡിന്നർ ചടങ്ങിലാണ് സംഭവം. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ക്ലാൽകോം സിഇഒ പോൾ ജേക്കബ്‌സ്, അഡോബി സിഇഒ ശാന്തനു നാരായൺ തുടങ്ങിയവരെല്ലാം മോദിക്ക് ഷേക്ക് ഹാൻഡ് നൽകിയിരുന്നു. എന്നാൽ സത്യ നദെല്ല ഷേക്ക് ഹാൻഡിന് ശേഷം കൈ തുടക്കുന്ന വീഡിയോ ആണ് വൈറലായത്.

സോഷ്യൽ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് നദെല്ലയുടെ ഈ വീഡിയോ. ഫേസ്‌ബുക്ക് ട്രെന്റിംഗിൽ തന്നെ ഇത് സംബന്ധിച്ച് ദേശീയ പത്രങ്ങളിൽ വന്ന വാർത്തകൾ ഇടംപിടിച്ചു. നദേല്ലയുടെ ഈ കൈ കൊടുക്കലിനെ രണ്ട് തരത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ഇത് ഒരു ശീലമായാണ് ചിലർ വിലയിരുത്തുന്നതെങ്കിൽ, ഇത് ഒരു തരത്തിലുള്ള അപമാനിക്കലായും ചിലർ കാണുന്നു. ഇങ്ങനെ മോശം വശമെന്ന ധ്വനി വന്നതോടെയാണ് വീഡിയ വൈറലായത്.

നരേന്ദ്ര മോദി കാലിഫോർണിയയിലുള്ള ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിച്ച് സക്കർബെർഗുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സക്കർബെർഗിന് നിരവധി ഹാൻഡ് വാഷുകൾ ചിലർ അയച്ചു നല്കിയിരുന്നു. മോദിക്ക് ഹസ്തദാനം നൽകിയ കൈ സക്കർബെർഗ് കഴുകുക എന്ന പ്രചരണ പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP