Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഎസ് ടെലിവിഷനെന്താ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ കാര്യം! സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്ന വിദേശ ചാനലിലെ വീഡിയോ കാണാം

യുഎസ് ടെലിവിഷനെന്താ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ കാര്യം! സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്ന വിദേശ ചാനലിലെ വീഡിയോ കാണാം

ഇന്ത്യയിലെ മാദ്ധ്യമങ്ങളെല്ലാം തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നമ്മുടെ നാട്ടിൽ നടക്കുമ്പോൾ ലോക മാദ്ധ്യമങ്ങൾ എങ്ങനെയാണ് അതിനെ കാണുന്നത് എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനോട് പാശ്ചാത്യ മാദ്ധ്യമങ്ങൾ എങ്ങനെയാണ് നിലപാടെടുക്കുന്നതെന്ന് പരിശോധിക്കുകയും കളിയാക്കുകയുമാണ് കൊമേഡിയനും എഴുത്തുകാരനുമായ ജോൺ ഒലിവറിന്റെ ടെലിവിഷൻ പരിപാടി.

പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ് ഈ വീഡിയോ. 80 കോടി ആളുകൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ അമേരിക്കൻ മാദ്ധ്യമങ്ങൾ തഴയുന്നതിനോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പും പറയുന്നു. പ്രശ്‌സ്തമായ ഷോ ലാസ്റ്റ് വീക്ക് ടുനൈറ്റ് എന്ന ഷോയിലാണ് അവതാരകനായ ഒലിവർ ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ അവഗണിക്കുന്നതിനെതിരെ ആഞ്ഞടിച്ചത്. എമ്മി അവാർഡ് അടക്കം നേടിയ വ്യക്തിയാണ് ജോൺ ഒലിവർ എന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിയും എല്ലാം ഇദ്ദേഹത്തിന്റെ ഈ അവലോകന പരിപാടിയിൽ വരുന്നുണ്ട്. ഇത്രയും വലിയ പാരമ്പര്യമുള്ള കുടംബത്തിൽ പിറന്നിട്ടും കേവലം ഒരു ചായ വിൽപ്പനക്കാരന് മുമ്പിൽ രാഹുൽ തോറ്റു പോകുമെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. എല്ലാ വിഷയത്തിലുള്ള കാര്യങ്ങളും ഇദ്ദേഹം ഹാസ്യത്തിന്റെ മേമ്പോടിയിൽ പറയുന്നുണ്ട്. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP