Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്കും പണവും വാങ്ങിയിട്ട് വിവാഹം വൈകിപ്പിച്ചു; എന്നെ കെട്ടൂവെന്ന് പറഞ്ഞ് വരനെ ഓടിച്ചിട്ട് പിടികൂടി യുവതി; സമൂഹമാധ്യമത്തിൽ വൈറലായി ബീഹാറിൽ നിന്നുള്ള വീഡിയോ

ബൈക്കും പണവും വാങ്ങിയിട്ട് വിവാഹം വൈകിപ്പിച്ചു; എന്നെ കെട്ടൂവെന്ന് പറഞ്ഞ് വരനെ ഓടിച്ചിട്ട് പിടികൂടി യുവതി; സമൂഹമാധ്യമത്തിൽ വൈറലായി ബീഹാറിൽ നിന്നുള്ള വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

നവാഡ: വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി.

ഇതോടെ യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ, യുവാവിന് പിന്നാലെ യുവതിയും ഓടി. യുവാവിന്റെ കൈയിൽ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, പിന്നെയും പിന്നെയും യുവതിയുടെ കൈയിൽ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

 

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാൽ, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കൾ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകൾ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ എന്തായാലും പൊലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗൺസിലിങ് നൽകുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP