Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്ത വായനക്കിടെ സ്വന്തം പ്രശ്‌നങ്ങളും ജനങ്ങളോട് പങ്കുവെച്ച് അവതാരകൻ; അവതാകരൻ പങ്കുവെച്ചത് ചാനലിലെ ശമ്പളം പ്രശ്‌നം; ''ഞങ്ങളും മനുഷ്യരാണ്. തീർച്ചയായും ഞങ്ങൾക്ക് ശമ്പളം നൽകണമെന്നും ആവശ്യം; വൈറലായി കെന്മാർക്ക് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിലെ വാർത്ത വായന; വീഡിയോ കാണാം

വാർത്ത വായനക്കിടെ സ്വന്തം പ്രശ്‌നങ്ങളും ജനങ്ങളോട് പങ്കുവെച്ച് അവതാരകൻ;  അവതാകരൻ പങ്കുവെച്ചത് ചാനലിലെ ശമ്പളം പ്രശ്‌നം; ''ഞങ്ങളും മനുഷ്യരാണ്. തീർച്ചയായും ഞങ്ങൾക്ക് ശമ്പളം നൽകണമെന്നും ആവശ്യം;  വൈറലായി കെന്മാർക്ക് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിലെ വാർത്ത വായന; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

വാർത്താ വായനക്കിടെ ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി ടിവി അവതാരകൻ. സാമ്പിയൻ മാധ്യമപ്രവർത്തകനായ കബിന്ദ കലിമിനയാണ് തനിക്കും സഹപ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയത്.കെന്മാർക്ക് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിലെ(കെ.ബി.എൻ ടിവി ന്യൂസ്) വാർത്താ അവതാരകനാണ് കലിമിന. ന്യൂസ് ബുള്ളറ്റിനിടെ പ്രധാനപ്പെട്ട തലക്കെട്ടുകൾ വായിച്ച ശേഷം കലിമിന നേരെ തന്റെ തൊഴിലിടത്തിലെ പ്രശ്‌നത്തിലേക്ക് കടക്കുകയായിരുന്നു.

''ഞങ്ങളും മനുഷ്യരാണ്. തീർച്ചയായും ഞങ്ങൾക്ക് ശമ്പളം നൽകണം. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് കെ.ബി.എൻ ഞങ്ങൾക്ക് പണം നൽകിയിട്ടില്ല'' വാർത്താ വായനക്കിടെ കലിമിന പറഞ്ഞു. അതെ, ഞാൻ തത്സമയ വാർത്താവതരണത്തിനിടയിലാണ് അത് ചെയ്തത്. മിക്ക മാധ്യമപ്രവർത്തകരും കാര്യങ്ങൾ തുറന്നു പറയാൻ ഭയപ്പെടുന്നു അതിനർത്ഥം മാധ്യമപ്രവർത്തകർ തുറന്നു സംസാരിക്കരുത് എന്നല്ല', വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

എന്നാൽ കലിമിനയുടെ ആരോപണങ്ങളെ കെ.ബി.എൻ ടിവി നിഷേധിച്ചു. കലിമിന മദ്യപിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കെ.ബി.എൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP