Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹം കൊഴുപ്പിക്കാൻ വരന്റെ വക ഡാൻസ്; ആവേശം മൂത്തപ്പോൾ ചുവട് ചെറുതായൊന്ന് പിഴച്ചു; പണികിട്ടിയത് വധുവിനും; രസകരമായ വൈറൽ വീഡിയോ

വിവാഹം കൊഴുപ്പിക്കാൻ വരന്റെ വക ഡാൻസ്; ആവേശം മൂത്തപ്പോൾ ചുവട് ചെറുതായൊന്ന് പിഴച്ചു; പണികിട്ടിയത് വധുവിനും; രസകരമായ വൈറൽ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

വന്നുവന്ന് ഇപ്പൊ വിവാഹത്തിന് ഡാൻസ് ഒഴിച്ചുകൂടാൻ പറ്റാത്തതായി.ബന്ധുക്കളിൽ തുടങ്ങിയ ഡാൻസ് ഇപ്പൊ വരനിലേക്കും വധുവിലേക്കും വരെ എത്തിയിരിക്കുകയാണ്.എന്നാൽ ഇത്തരം ആഘോഷങ്ങൾ അതിരുവിടുമ്പോൾ ചിലപ്പോ പണിയും കിട്ടാറുണ്ട്.അത്തരത്തിൽ രസകമായ ഒരു കാഴ്‌ച്ചയാണ് ഇപ്പൊ വൈറലാകുന്നത്.

വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്ത വരന് സംഭവിച്ച അബദ്ധമാണ് വിഡിയോയിലുള്ളത്.വരന് മുന്നിൽ കസേരയിലിരിക്കുകയാണ് വധു. വധുവിന്റെ തലയ്ക്കു മുകളിലൂടെ കാൽ വീശിയെടുത്തുകൊണ്ട് നൃത്തം ചെയ്യാൻ ശ്രമിക്കുകയാണ് വരൻ. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. വരന്റെ കാൽ നേരെ വധുവിന്റെ മുഖത്താണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വധു ഒരുവശത്തേക്ക് വീണു. കുപിതയായ വധു വീണിടത്തു നിന്നെഴുന്നേൽക്കുന്നതും വരൻ ചേർത്തുപിടിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിഡിയോ ട്വിറ്ററിൽ എത്തിയത്. വിവാഹദിനത്തിൽ ഇത്തരം സാഹസിക പ്രവർത്തികൾ ചെയ്യരുത്. ഇത് ചിലപ്പോൾ വലിയ അപകടമുണ്ടാക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇത് വൈറലാകാൻ േവണ്ടി നടത്തിയ ശ്രമമാണോ എന്ന് സംശയമുണ്ടെന്ന് മറ്റു പലരും കമന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP