Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും സൈബർ ലോകത്ത് തരംഗം തീർത്ത് വിദ്യാ വോകസിന്റെ പുതിയ പാട്ട്; 'തമിഴ് ബോൺ കില്ല' എന്ന അടിപൊളി ഗാന രംഗത്തിൽ വിദ്യ എത്തിയത് വ്യത്യസ്ത ലുക്കിൽ നാടൻ വേഷത്തിൽ; കുട്ടനാടൻ പുഞ്ചയും പള്ളിവാള് ഭദ്ര വട്ടകം പാട്ടും റീമിക്‌സ് ചെയ്ത് അവതരിപ്പിച്ച യുട്യൂബ് താരത്തിന്റെ പുതിയ പാട്ടും നെഞ്ചേറ്റി ആരാധകർ

വീണ്ടും  സൈബർ ലോകത്ത് തരംഗം തീർത്ത് വിദ്യാ വോകസിന്റെ പുതിയ പാട്ട്; 'തമിഴ് ബോൺ കില്ല' എന്ന അടിപൊളി ഗാന രംഗത്തിൽ വിദ്യ എത്തിയത് വ്യത്യസ്ത ലുക്കിൽ നാടൻ വേഷത്തിൽ; കുട്ടനാടൻ പുഞ്ചയും പള്ളിവാള് ഭദ്ര വട്ടകം പാട്ടും റീമിക്‌സ് ചെയ്ത് അവതരിപ്പിച്ച യുട്യൂബ് താരത്തിന്റെ പുതിയ പാട്ടും നെഞ്ചേറ്റി ആരാധകർ

ചെന്നൈ: യുട്യൂബിലെ വ്യത്യസ്ത പാട്ടുകളിലൂടെ സൈബർ ലോകത്തിന് പ്രിയങ്കരിയായ വിദ്യ വോക്‌സിന്റെ പുതിയ ഗാനം പുറത്തിറങ്ങി. 'തമിഴ് ബോൺ കില്ല' എന്ന ഗാനത്തിന്റെ രംഗത്തിൽ വ്യത്യസ്ത ലുക്കിൽ നാടൻ വേഷത്തിലാണ് വിദ്യ എത്തുന്നത്. അതിവേഗത്തിലുള്ള ഗാനവും ആസ്വാദകനെ ആകർഷിക്കുന്നതാണ്.

വിദ്യയുടെ എല്ലാ ഗാനങ്ങൾക്കും യൂട്യൂബിൽ കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ചെറിയൊരു ഇടവേളയ്ക്കു ശേഷം വിദ്യ അടുത്തിടെ പുറത്തിറക്കിയ മിന്നലെ എന്ന ഗാനത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. തന്റെ മാതൃഭാഷയായ തമിഴിലുള്ളതായിരുന്നു ആ ഗാനം. പുതിയ ഗാനത്തിനും തമിഴ് ടച്ചാണുള്ളത്. കുട്ടനാടൻ പുഞ്ചയിലെ എന്ന മലായാള ഗാനം പുതിയ രീതിയിൽ അവതരിപ്പിച്ചതോടെയാണ് വിദ്യ വോക്‌സ് മലയാളികൾക്ക് സുപരിചിതയായത്. പിന്നാലെ പള്ളിവാള് ഭദ്ര വട്ടകം എന്ന ഗാനവും വിദ്യ പുതുമയോടെ നമുക്ക് മുന്നിലെത്തിച്ചു. ഈ ഗാനം ഇംഗ്ലീഷ് വേർഷനിിലാണ് അവർ അവതരിപ്പിച്ചത്. യൂ ട്യൂബിൽ തൊട്ടതെല്ലാം പൊന്നാക്കിയ വിദ്യയുടെ പള്ളിവാള് ഭദ്ര വട്ടകവും സൂപ്പർഹിറ്റായിരുന്നു.

വിദ്യയുടെ യൂട്യൂബിലെ കവർവേർഷനുകളെല്ലാം ഒന്നിനൊന്ന് ഹിറ്റാണ്. തമിഴ്‌നാട്ടുകാരിയായ വിദ്യയുടെ യഥാർഥ പേര് വിദ്യ അയ്യർ എന്നാണ്. വിദ്യ കവർ വേർഷൻ പാടിയാൽ അത് ഹിറ്റാകും. എന്നു തന്നെ പറയണം. അങ്ങേയറ്റത്തെ ബിയോൺസിന്റെയും ലേഡി ഗാഗയുടെയും പാട്ടു മുതൽ ഇങ്ങേയറ്റത്തുള്ള നമ്മുടെ കുട്ടനാടൻ പുഞ്ച വരെ പാടിയ ഇന്റർനെറ്റിലെ പാട്ടിഷ്ടക്കാരുടെയെല്ലാം പ്രിയപ്പെട്ടതായി മാറി വിദ്യ. യഥാർഥ ഗാനത്തിന് ഇത്രയധികം ഭംഗിയുണ്ടായിരുന്നോ ഈ പാട്ടിനെന്ന് അറിയാതെ ചോദിച്ചു പോകും. വിദ്യ വോക്‌സ് എന്ന ഗായിക തയ്യാറാക്കുന്ന കവർ വേർഷനുകളെല്ലാം കേട്ടിരുന്ന് നമ്മൾ അങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് പലവട്ടം..

2015ലാണ് വിദ്യയുടെ ആദ്യ വിഡിയോ ഗാനം യുട്യൂബിലെത്തുന്നത്. ഇന്ന് 2017 എത്തുമ്പോൾ അത് 20 ലക്ഷത്തോളം പേർ സബ്‌സ്‌ക്രൈബ് ചെയ്യുന്നൊരു യുട്യൂബ് അക്കൊണ്ടായി മാറി. അത്രയധികം ആളുകൾ വിദ്യയുടെ പാട്ടുകൾ എത്താൻ കാത്തിരിക്കുന്നുണ്ട് എന്ന് അർഥം. ദി ചെയ്ൻസ്‌മോക്കേഴ്‌സ് എന്ന മ്യൂസിക് ബാൻഡിന്റെ ക്ലോസർ എന്ന പാട്ടും ഹിന്ദി ഗാനം കബീരയും ചേർത്ത് തയ്യാറാക്കിയ മാഷ് അപ് വിഡിയോയാണ് വിദ്യയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. നാലര കോടിയോളം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ഇതുവരെ ആളുകൾ കണ്ടത്. രണ്ടു ദിവസം കൊണ്ട് 20 ലക്ഷം ആളുകളാണ് ഈ വിഡിയോ കണ്ടതും.

ചെന്നൈയിൽ ജനിച്ച് അമേരിക്കയിലെ വിർജീനിയയിൽ വളർന്ന വിദ്യയ്ക്ക് തനി നാടൻ താളങ്ങളാണ് ഏറെ പ്രിയം. അതിലേക്ക് തന്റെ സംഗീത ചിന്താഗതികളും കൂടി ചേർത്തുവച്ച് പാട്ടു ചെയ്യാനാണ് ഏറെയിഷ്ടം. എങ്കിലും തന്റെ ആദ്യ സിംഗിൾ ഈ ഇഷ്ടങ്ങളെയെല്ലാം മാറ്റിവച്ചുകൊണ്ടാണ് വിദ്യ പുറത്തിറക്കിയത്. യുട്യൂബ് ഗായകർക്കിടയിൽ തിളങ്ങി നിന്നൊരാൾ ആദ്യമായി ചെയ്ത സംഗീത വിഡിയോ തന്നെ ഒരു പരീക്ഷണമായിരുന്നു. അതു തന്നെയാണു വിദ്യയുടെ ആർജവവും. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകൾ കൈകാര്യം ചെയ്യാനറിയാം എന്നതാണ് വിദ്യയുടെ മറ്റൊരു പ്രത്യേകത.

തെലുങ്കിലും ഭോജ്പുരിയിലും ഫ്രഞ്ചിലുമുള്ള പാട്ടുകൾ വരെ അമേരിക്കയിലിരുന്നുകൊണ്ട് വിദ്യ പാടും. ഏതു ഭാഷയിലെ ഗാനവും ആ ഭംഗി നിലനിർത്തിക്കൊണ്ടു കേൾക്കാൻ സുഖമുള്ള മറ്റൊരു തലത്തിലേക്കു മാറ്റിപ്പാടാനുള്ള പ്രതിഭയും പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ രസികത്വവും മറ്റേതു ഗായകരിൽ നിന്നും വിദ്യയയെ വേറിട്ടു നിർത്തുന്നു. സാധാരണ കവർ ചെയ്യുന്നവർ സ്റ്റുഡിയോയിൽ തന്നെ ദൃശ്യങ്ങളും ചിത്രീകരിക്കാറാണു പതിവ്. പക്ഷേ വിദ്യ കവർ വേർഷനുകളായാലും മാഷ് അപ് വിഡിയോകളായാലും കിടിലൻ ദൃശ്യങ്ങളിലുള്ള വിഡിയോ തന്നെ തയ്യാറാക്കും. നമ്മെ അത്രയേറേ ആകർഷിക്കുന്ന ദൃശ്യങ്ങളിൽ വിദ്യ പാടി അഭിനയിക്കും ലൊക്കേഷനുകളും എന്തിന് വിദ്യ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിനു പോലും ഒരു പ്രത്യക ചേലുണ്ടാകും.

ജോർജ് വാഷിങ്ടൺ സർവ്വകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് പാട്ടിനൊപ്പം കളിക്കാനിറങ്ങിയത്. സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളോടും അതിനേക്കാളുപരി സാങ്കേതികതത്വത്തോടുമുള്ള കൗതുകമാണ് വിദ്യയെ യുട്യൂബിലെ പ്രിയ ഗായികയാക്കി മാറ്റിയത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണു പുതുസ്വരങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുക എന്നതിനൊരു മികച്ച ഉദാഹരണമായത്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP