Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂട്ടറിൽ മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് യാത്ര; യുവാവ് അറസ്റ്റിൽ; ലക്‌നൗവിലെ സംഭവത്തിൽ നടപടി വീഡിയോ വൈറലായതോടെ; സ്‌കൂട്ടർ പിടിച്ചെടുത്തു

സ്‌കൂട്ടറിൽ മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് യാത്ര; യുവാവ് അറസ്റ്റിൽ; ലക്‌നൗവിലെ സംഭവത്തിൽ നടപടി വീഡിയോ വൈറലായതോടെ; സ്‌കൂട്ടർ പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: സ്‌കൂട്ടറിൽ മുഖാമുഖം ഇരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് യാത്ര ചെയ്ത സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവാവ് അറസ്റ്റിൽ. ലക്‌നൗവിലെ തിരക്കേറിയ ഹസ്രത്ഗഞ്ചിലാണ് സംഭവം.സ്‌കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇവരുടെ പിന്നിൽ സഞ്ചരിച്ച സ്‌കൂട്ടർ യാത്രികരാണ് വീഡിയോ പകർത്തിയത്. കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടോർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെൺകുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ. വിഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്‌കൂട്ടർ പിടിച്ചെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP