Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്ക് വേണ്ട, ഷോർട്‌സ് ഇടേണ്ട, ലെഗിൻസ് വേണ്ട, വട്ടത്തിൽ ചപ്പാത്തി ഉണ്ടാക്കണം; അറേഞ്ച്ഡ് മാര്യേജിനെ കളിയാക്കി 'ബീ ഔർ പെണ്ടാട്ടി'; മദ്രാസ് ഐഐടി വിദ്യാർത്ഥിനികൾ തയ്യാറാക്കിയ വീഡിയോ സൂപ്പർഹിറ്റ്

ഫേസ്‌ബുക്ക് വേണ്ട, ഷോർട്‌സ് ഇടേണ്ട, ലെഗിൻസ് വേണ്ട, വട്ടത്തിൽ ചപ്പാത്തി ഉണ്ടാക്കണം; അറേഞ്ച്ഡ് മാര്യേജിനെ കളിയാക്കി 'ബീ ഔർ പെണ്ടാട്ടി'; മദ്രാസ് ഐഐടി വിദ്യാർത്ഥിനികൾ തയ്യാറാക്കിയ വീഡിയോ സൂപ്പർഹിറ്റ്

ചെന്നൈ: പുരോഗമനവാദികൾ എന്ന് അവകാശപ്പെടുമ്പോഴും ഭാവി മരുമകൾ എങ്ങനെയാകണം എന്ന് ചോദിച്ചാൽ പല അമ്മമാപും പറയുക ടുക്കും ഒതുക്കവുമുള്ള നാടൻ പെൺകുട്ടി വേണമെന്നാകും. കൂടാതെ പാചകം അറിയുകയും വേണമെന്ന കാര്യം അസന്നിഗ്ധമായി പറയുകയും ചെയ്യും. ഇങ്ങനെയുള്ള പരമ്പരാഗത രീതികൾ കൂടുതലായി ഉണ്ടാകുക അറേഞ്ച്ഡ് മാരേജിന്റെ കാര്യത്തിലാകും. ഇങ്ങനെയുള്ള പരമ്പരാഗ വിവാഹ സങ്കൽപ്പങ്ങളെയും കീഴ് വഴക്കങ്ങളെയും കണക്കിന് പരിഹസിക്കുകയാണ് മദ്രാസ് ഐഐടി വിദ്യാർത്ഥിനികൾ തയ്യാറാക്കിയ പാരഡി വീഡിയോയിലൂടെ. ഒരു അമ്മ മകന് വേണ്ടി വധുവിനെ അന്വേഷിക്കുന്ന അമ്മയുടെ രൂപത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

എന്റെ മകന് ഒരു പെണ്ണിനെ വേണം, ചെറുക്കൻ എം.ബി.എക്കാരനാണ്, കുടുംബത്തിൽ ആവശ്യത്തിലധികം പണം ഉണ്ട്, പിന്നെ മേഴ്‌സിഡസ് ബെൻസ് കാറും ഉണ്ട്. തുടർന്ന് എങ്ങനെയുള്ള വധുവാണ് വേണ്ടതെന്നാണ് അമ്മ വ്യക്തമാക്കുന്നത്. വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: വധുവിന് ഫേസ്‌ബുക്ക് പാടില്ല, ലെഗിൻസ് വേണ്ട, പിന്നെ നല്ല വട്ടത്തിൽ ചപ്പാത്തി ഉണ്ടാക്കാൻ അറിയണം, വടയും സാമ്പാറും ഉണ്ടാക്കണം.

ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജ് സങ്കൽപ്പത്തെ പരിഹസിച്ച് മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികൾ തയ്യാറാക്കിയ ബീ ഔർ പൊണ്ടാട്ടി എന്ന വീഡിയോയിലാണ് ഈ രംഗങ്ങൾ നമ്മുക്ക് കാണാൻ സാധിക്കുക. ഈ പാരഡി ഗാനത്തിന് പിന്നിൽ ഐ.ഐ.ടിയിലെ അവസാന വർഷ വിദ്യാർത്ഥിനികളായ അസ്മിത ഘോഷ്, അനുകൃപ എലങ്കോ, കൃപാ വർഗീസ് എന്നിവരാണ്. ഒരു യാഥാസ്ഥിതിക വീട്ടമ്മ മകന് കല്ല്യാണം ആലോചിക്കുന്നതാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പാരഡി മത്സരത്തിന് അയക്കുന്നതിനായി വെറുതെ തയ്യാറാക്കിയതായിരുന്നു വീഡിയോ എന്ന് ഇവർ പറയുന്നു. കാർലി റേ ജെപ്‌സണിന്റെ പ്രശസ്തമായ കോൾ മീ മേബീ എന്ന ഗാനത്തിനാണ് ഇവർ പാരഡി നിർമ്മിച്ചത്.വിവാഹ പരസ്യങ്ങളിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടായിരുന്നു ഗാനരചന. എന്നാൽ വീഡിയോ യുട്യൂബിൽ എത്തിയതോടെ തരംഗമായി മാറുകയായിരുന്നു.

വൻ ഗ്രാഫീക്‌സുകളോ ദൃശ്യങ്ങളോ വീഡിയോയ്ക്കായി ഉപയോഗിച്ചിട്ടില്ല. പട്ടുസാരി ഉടുത്ത് കണ്ണടയും വച്ച് കസേരയിലിരുന്ന് മകന് പെണ്ണ് ആലോചിക്കുന്ന അമ്മയെയാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൃപയാണ് അമ്മയായി വേഷമിട്ടിരിക്കുന്നത്. പെൺകുട്ടികൾക്ക് വേണ്ട യോഗ്യതകളെക്കുറിച്ചാണ് അമ്മ പറയുന്നത്. തന്റെ മകന്റെ ജീവിതത്തിലേക്ക് കടന്നുവന്നാൽ പിന്നെ പെൺകുട്ടിക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടാകില്ലെന്നും പറയുന്നു. കാരണം.അവളുടെ ജീവിതം മകന്റെ ജീവിതത്തിലേക്ക് ഒതുക്കി നിറുത്തേണ്ടതാണ്.

വീഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP