Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉയിർത്തെഴുന്നേറ്റൂ നാഥൻ... ഈസ്റ്റർ ആഘോഷങ്ങൾക്കു പൊലിമയേകി ഇതാ ഒരു ഈസ്റ്റർ ഗാനം: വീഡിയോ

ഉയിർത്തെഴുന്നേറ്റൂ നാഥൻ... ഈസ്റ്റർ ആഘോഷങ്ങൾക്കു പൊലിമയേകി ഇതാ ഒരു ഈസ്റ്റർ ഗാനം: വീഡിയോ

സ്വന്തം ലേഖകൻ

ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടേയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്റെ പ്രത്യേകത. 50 ദിവസത്തെ വ്രതാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റർ വിശ്വാസികൾ ഇന്ന് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് ഒരു ഈസ്റ്റർ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഗ്രാമഫോൺ മീഡിയ.

അകാലത്തിൽ പൊലിഞ്ഞു പോയ ജയാ ജസ്റ്റിൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത അദ്ധ്യാപകൻ കൂടിയായ എംഎസ് ജയകുമാറാണ്. പികെ പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം വിൻസന്റ്. ക്യാമറ അഖിൽ സ്റ്റീഫൻ. ഐ ജോൺ വിമൽ ആണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. കീബോർഡ് ഷആൻ ജോസും തബല ആൻഡ് ഡ്രം കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ സ്റ്റീഫനുമാണ്. റവ. ജസ്റ്റിൻ രാജിനും സന്തോഷ് ഗോഡ്വിനും വിജിത ആർ.ബിക്കും പ്രത്യേക നന്ദിയും രേഖപ്പെടുത്തിയിരിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP