Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ 'വേണി' റിലീസ് ചെയ്തു; മധുരക്കാരി വേണിയെ പ്രണയിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ 'വേണി' റിലീസ് ചെയ്തു; മധുരക്കാരി വേണിയെ പ്രണയിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

തിരുവനന്തപുരം: പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളുടെ പേരാണ് വേണി. പ്രണയവും വിരഹവുമെല്ലാം മികച്ച രീതിയിലൊരുക്കിയ 'വേണി' തിരുവനന്തപുരത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയിലൊരുങ്ങിയ തമിഴ് ആൽബമാണ്. യുട്യൂബിൽ റിലീസ് ചെയ്ത ആൽബം മികച്ച അഭിപ്രായമാണ് കുറഞ്ഞ സമയത്തിനുള്ളിൽ നേടിയത്. സംവിധാനം ജീത്തു ജോസഫ് അഭിനേതാക്കളായ മിയ, അന്ന രാജൻ, ആന്റണി വർഗീസ് എന്നിവർ ചേർന്നാണ് ആൽബം പുറത്തിറക്കിയത്.

മാധ്യമ പ്രവർത്തകനായ അക്കി വിനായകാണ് മ്യൂസിക് ആൽബം എഴുതി സംവിധാനം ചെയ്തത്. ആദ്യ ക്രിയേറ്റീവ് കൊളാഷിന്റെ ബാനറിൽ അരുൺ ദാസാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ശ്രീകുമാറാണ് ആൽബത്തിലെ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. സിനിമ സ്വപ്‌നവുമായിറങ്ങിയ കുറച്ച് ചെറുപ്പക്കാരാണ് ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

അമൃത ജയകുമാർ പാടിയ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ഡബ്സ്മാഷുകളിലൂടെ പ്രശസ്ഥനായ ശ്യാമും ഡയാനയും ചേർന്നാണ്. സംവിധായകന്റെ തന്നെ വരികൾക്ക് സംഗീതം നിർവഹിച്ചത് ജിബിൻ ടി.എസാണ്.

നിർമ്മാതാവായ അരുൺദാസാണ് എഡിറ്റിങ് നിർവഹിച്ചത്. ആർട്ട് രാഹുലും വി.എഫി.എക്സ് സന്ദീപ് കൃഷ്ണയുമാണ്. സോഷ്യൽ മീഡിയയിൽ തരംഗമായ വേണിയുടെ ട്രെയിലർ നടി മിയ പുറത്തിറക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP