1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും

October 19, 2017 | 06:07 PM IST | Permalink



ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം : താജ്മഹലുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, അത് പൈതൃക സ്മാരകമായി നിലനിർത്തേണ്ട ആവശ്യകതയെ കുറിച്ച് റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവർ നടത്തിയ ചർച്ച പോർവിളി കൊണ്ടാണ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായത്. ബിജെപി ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹൻദാസും രാഹുൽ ഈശ്വറും തമ്മിലാണ് കൊമ്പ് കോർത്തത്.ചർച്ചയുടെ തുടക്കം മുതൽ തന്നെ രാഹുലിന്റെ നിലപാടുകൾ കാപട്യം നിറഞ്ഞതാണെന്ന് സ്ഥാപിക്കാനാണ് ടിജി ശ്രമിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ മാധവ്ജിയുടെയും, പരമേശ്വർജിയുടെയും നിലപാടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ചോദ്യം ചെയ്തത് ടിജിയെ ചൊടിപ്പിച്ചു.രാഹുലിന്റേത് പിന്തിരിപ്പൻ നിലപാടാണെന്നും കാപട്യം നിറഞ്ഞ സമീപമാണെന്നും ടിജി പറഞ്ഞപ്പോൾ അർത്തുങ്കൽ പള്ളി പൊളിച്ച് ക്രിസ്ത്യാനികളെ മോശക്കാരാക്കി വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന കള്ള വർഗീയവാദിയാണ് ടിജി എന്നായിരുന്നു രാഹുലിന്റെ തിരിച്ചടി.തുടർന്ന് രാഹുൽ ആരെയും പ്രതിനിധീകരിക്കുന്നില്ലെന്നും സ്വന്തം തറവാട്ടിൽ പോലും പ്രവേശനമില്ലാത്തയാളാണെന്നും ടിജി പരിഹസിച്ചു. ഇതോടെ ചർച്ച വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുകയും അവതാരകനായ അഭിലാഷ് ഇടപെടുകയും ചെയ്തു.

ടി.ജി.മോഹൻദാസ്:പ്രധാനമന്ത്രി എങ്ങും തൊടാതെയാണ് പറഞ്ഞിരിക്കുന്നത്..
ഒരു രാജ്യം വെറുതെ പുരോഗതി പ്രാപിച്ചാൽ പോരാ..അതിന്റെ സംസ്‌കാരത്തിൽ അഭിമാനം കൊള്ളണം..ഞാൻ പറഞ്ഞ സംസ്‌കാരമാണ് പ്രധാനമന്ത്രി പറഞ്ഞത്..അതുകൊണ്ട് നരേന്ദ്ര മോദി നരേന്ദ്ര മോദി എന്ന ഇടയ്ക്കിടെ ആണയിട്ടിട്ട് കാര്യമില്ല.ഈ പറഞ്ഞ ആൾക്കാരെല്ലാം തന്നെ..ലോകത്തുള്ളവരായാലും, രാഹുൽ ഈശ്വറാണെങ്കിലും അവരുടെ സ്വന്തം കാര്യം വരുമ്പോൾ തികഞ്ഞ യാഥാസ്ഥിതികരായിട്ട് പെരുമാറുന്നത് കാണാം...ബാക്കിയുള്ളവരെ ഉപദേശിക്കാനായിട്ട് ഇങ്ങനെപെട്ടി പ്രസംഗം നടത്തും.

അഭിലാഷ്:അങ്ങനെ ഏകശിലാത്മകമല്ലല്ലോ..ഇന്ത്യൻ സംസ്‌കാരം?

'ടിജി:ഏകശിലാത്മകമാണോ അല്ലെയോ എന്നുള്ളതല്ല പ്രശ്‌നം..ഞാൻ പറഞ്ഞത് ഈ ബഹുത്വം പറയുന്നവര് സ്വന്തം കമ്യൂണിറ്റിയിൽ പോലും അതുകാണിക്കാത്തവരാണ്.അതുമാറ്റിവച്ചിട്ട് എവിടെയോ ഇരിക്കുന്ന താജ്മഹലിനെ പറ്റി കേരളത്തിലിരുന്ന് ഗീർവാണം പറയാനാനെളുപ്പമാണ്.ഞാൻ പറയുന്നത് പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി നിങ്ങൾ അഭിമുഖീകരിച്ചില്ലെങ്കിൽ പ്രശ്‌നം വന്ന് നിങ്ങളെ പിടികൂടും.അതുകൊണ്ട് സത്യസന്ധമായിട്ട് അന്വേഷിച്ചിട്ട് രണ്ടും രണ്ടു പാത്രമാക്കുക.ഇതാണ് കെ.കെ.മുഹമ്മദ് സാറിനെ പോലുള്ളവർ ചെയ്യുന്നത്.അതിന് പകരം സിങ്ക്രറ്റിക്കാണ്..അതും ഇതും മറ്റതും എല്ലാം ചേരുന്നതാണ്.. പക്ഷേ എന്റെ കാര്യത്തിൽ വരുമ്പോൾ ഞാൻ സ്ത്രീകളെ അമ്പലത്തിൽ കയറ്റില്ല..എന്നൊക്കെ പറയുന്ന പരമ ഭോഷ്‌കും കൊണ്ട് ഈ കച്ചവടം കൊണ്ട് നടക്കരുത്.

അഭിലാഷ്; രാഹുൽ എന്നോടല്ല..താങ്കളോടാണ് ടിജിയുടെ ചോദ്യം

രാഹുൽ ഈശ്വർ:ശ്രീ മാധവ്ജി എന്ന് പറയുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദുപ്രസ്ഥാനങ്ങളുടെ തുടക്കക്കാരൻ.. ക്ഷേത്ര ചൈതന്യരഹസ്യത്തിലടക്കം ശബരിമലയെ പിന്തുണച്ചിട്ടുണ്ട്.സംഘപരിവാർ പ്രസ്ഥാനങ്ങളിലൊന്നായ കേരള ക്ഷേത്ര സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഔദ്യോഗികമായി കക്ഷി ചേർന്ന് ശബരിമലയ്ക്ക് വേണ്ടി ഞങ്ങളോടൊപ്പം പോരാടുകയാണ്.ഏറ്റവും മുതിർന്ന ബൗദ്ധികനായ പരമേശ്വർജി ഔദ്യോഗികമായി തന്നെ പറഞ്ഞു ശബരിമലയെ പിന്തുണയ്ക്കാൻ എല്ലാ സംഘപ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന്..99 ശതമാനം ആളുകളും ഗ്രൗണ്ടിൽ ഞങ്ങളോടൊപ്പമാണ്..എന്ന് മറക്കരുത് എന്ന് ഓർമ്മിപ്പിക്കാനും, ഒപ്പം ഇതെല്ലാം നമ്മുടെ പൈതൃകമാണ്,ഈ വൈരുദ്ധ്യമാണ് നമ്മുടെ പൈതൃകം..ഈ പൈതൃകത്തെ ഉയർത്തി പിടിക്കാനും ബഹുസ്വരതയെ ഉയർത്തിപ്പിടിക്കാനും,ആ ഉയർത്തിപ്പിടിക്കലാണല്ലോ ഭാരതീയത.ആ ഭാരതീയതയെ കുറിച്ചാണ് ഒരു പക്ഷേ പ്രധാനമന്ത്രി പറയുന്നുവെന്നുള്ളതിന്റെ ഉദാഹരണമാണ്....

ടിജി:കാപട്യം ഉയർത്തി പിടിക്കുന്നതല്ല രാഹുൽ ഈശ്വർ ഭാരതീയത...രാഹുൽ ഈശ്വറിന്റെ കാപട്യമല്ല ഭാരതീയത..ഭാരതീയത എന്നുപറയുന്നത് പ്രാഥമികമായി സത്യസന്ധതയാണ്.91 വരെ കേരള ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് വരുന്നത് വരെ അവിടെ സ്ത്രീകൾ കയറിയിരുന്നല്ലോ..നിങ്ങൾ വെറുതെ മാധവ്ജിയെ പിടിച്ച് ആണയിടുന്നതെന്തിനാ...അതിനും മുമ്പുള്ളവരെ പിടിച്ച് ആണയിടുന്നതെന്തിനാ?ഫാക്ട് ..സൊസൈറ്റി ചെയ്ഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്.അതിനനുസരിച്ച് ചെയ്ഞ്ച് ചെയ്യാൻ ആർഎസ്എസിന് തന്റേടമുണ്ട്...മാധവ്ജി മരിച്ചിട്ട് കാലമെത്രയായി.

രാഹുൽ ഇടപെട്ട്..അത് മറ്റൊരു വിഷയമാണ്..അങ്ങ് പറയുന്നത് കള്ളമാണ്..

ടിജി: മാധവ്ജിയുടെ പുസ്തകവും കക്ഷത്തിൽ വച്ച് ഇറങ്ങിയിരിക്കുന്നു..ഇതൊക്കെ നാണക്കേടാണപ്പാ.. നിങ്ങളാണിപ്പോ..പിന്നോട്ട് നടക്കുന്നത് രാഹുൽ ഈശ്വർ..നിങ്ങളുടെ പിന്തിരിപ്പൻ സമീപനം കൊണ്ട്..ഇവിടെ 90 ശതമാനം ജനങ്ങൾ..എന്താ നിങ്ങൾ ഹിതപരിശോധന നടത്തിയോ ഇവിടെ..നിങ്ങൾക്ക് കുറെ ടിവി ആക്‌സസ് ഉണ്ട് അവിടെ നിങ്ങൾ ബഹളം വയ്ക്കും..അല്ലാതെ 90 ശതമാനം ജനങ്ങൾ നിങ്ങൾക്ക് പിന്നാലെയില്ല.എനിക്ക് കുറഞ്ഞത് ഒരു അഞ്ച് ശതമാനത്തിന്റെയെങ്കിലും പിന്തുണയുണ്ടെന്ന് ഞാൻ പറയും.90 ശതമാനത്തിന്റെയൊന്നും പിന്തുണ ഞാൻ അവകാശപ്പെടില്ല...സത്യമെന്താ..ധർമമെന്താ?

രാഹുൽ: പരമേശ്വർജിയെയും മാധവ്ജിയെയും ഓർത്താൽ മതി

ടിജി: പരമേശ്വർജിയെ ഓർത്തോണ്ട് തന്നെയാണ് പറയുന്നത്. നിങ്ങളെക്കാൾ നന്നായി എനിക്ക് പരമേശ്വർജിയെ അറിയാം.നിങ്ങളേക്കാൾ നന്നായിട്ട് ഈ പറഞ്ഞവരെയൊക്കെ അറിയാം..നിങ്ങൾ മാധവ്ജിയെ കണ്ടിട്ട് പോലുമില്ലല്ലോ..ഞാൻ കൂടെ പ്രവർത്തിച്ചവനാണ്..എന്നെ പുസ്തകം കാണിച്ച് പേടിപ്പിക്കരുത്..

രാഹുൽ: പരമേശ്വർജിയുടെ നിലപാടെന്താ? (ഉച്ചത്തിൽ ചോദിക്കുന്നു)

ടിജി: ആരാണ് പിന്തിരിപ്പൻ..ആരാണ് പിന്നോട്ട് നടക്കുന്നത്?ഒച്ച വച്ച് തോപ്പിക്കാതെ ഞാൻ പറയുന്നത് കേൾക്കൂ..സ്റ്റൂഡിയോ ആയ സ്റ്റുഡിയോ മുഴുവൻ സിങ്ക്രറ്റിക് സിങ്ക്രറ്റിക് എന്ന് ഉച്ചരിച്ചാൽ പോരാ..സ്വന്തം നിലപാടുകളിൽ സത്യസന്ധത കാട്ടണം.

രാഹുൽ: പരമേശ്വർജിയുടെ നിലപാട് പറയൂ...അല്ലാതെ അങ്ങയെ പോലെ അർത്തുങ്കൽ പള്ളി പൊളിച്ച് ക്രിസ്ത്യാനികളെ മോശമാക്കി ചിത്രീകരിച്ച് വർഗീയ കലാപമുണ്ടാക്കാൻ നടക്കുന്നവരല്ല ഹിന്ദുപക്ഷത്ത് നിൽക്കുന്ന ആൾക്കാർ..നാട്ടിൽ കാണുന്ന പള്ളികളെല്ലാം കയറി അമ്പലങ്ങളാണെന്ന് പറയുന്ന..കള്ളത്തരം പറയുന്ന നിങ്ങളെ പോലെയുള്ളവരാണ്..ഞങ്ങളെ പോലെയുള്ള ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.

ടിജി: ..ബുൾ ഷിറ്റ് നിങ്ങളും നിങ്ങളുടെ കൂടെയുള്ള കുറെ പൊട്ടന്മാരും ചേർന്നല്ലേ എനിക്കെതിരെ കേസ് കൊടുത്തിട്ട് എന്തായി..ഹൈക്കോടതി സ്‌റ്റേ ചെയ്തില്ലേ..ഞാൻ പറയുന്നത് നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ നിങ്ങളുടെ കാപട്യം അവസാനിപ്പിക്കുക..നിങ്ങള് രണ്ടുവള്ളത്തിൽ കാലൂന്നിയുള്ള നിലപാട് അവസാനിപ്പിക്കുക.

രാഹുൽ: `ചരിത്രമൊക്കെയെനിക്കറിയാം..അതൊന്നും പഠിപ്പിക്കേണ്ട..

ടിജി: യു ഡോണ്ട് റെപ്രസെന്റ് എനിബഡി..യു ഡോണ്ട് റെപ്രസന്റ് യുവർ ഫാമിലി..നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് പ്രവേശനമുണ്ടോ?നിങ്ങളുടെ തറവാട്ടിൽ നിങ്ങൾക്ക് പ്രവേശനമുണ്ടോ.?

വാക്‌പോര് രൂക്ഷമായതോടെ അഭിലാഷ് ഇടപെടുന്നു..അത്തരത്തിൽ വ്യക്തിപരമായ പരമാർശത്തിലേക്ക് പോകേണ്ട..ആരാരെ റെപ്രസെന്റ് ചെയ്യുന്നു എന്ന തർക്കം വേറൊരു ചർച്ച വച്ച് തീർക്കാം.അതല്ല നമ്മുടെ വിഷയം

ടിജി..ഞാനെത്ര ശാന്തമായാ സംസാരിച്ചത്..അല്ലേ?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും
കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ
ആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ 'ഒരു കോടി' സർക്കാരിന് തലവേദനയാകും
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്നു ദുബായിലേക്ക് 10 കോടിയുടെ വിദേശകറൻസികളും കടത്തി; സ്വപ്നയുടെ ശുപാർശയിൽ കയറിപ്പറ്റി ദുബായിൽ ഇറങ്ങിയ 5 വിദേശികളെയും അവർ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താൻ ശ്രമം; കോവിഡിൽ പ്രവാസികൾക്ക് താങ്ങാകാൻ ജൂൺ പകുതിയോടെ പറന്ന വിമാനങ്ങളിൽ നിറഞ്ഞത് കടത്ത്; യുഎഇയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; സ്വപ്‌നാ സുരേഷിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തേക്ക്; ഇഡിയുടെ റോളും നിർണ്ണായകമാകും
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്‌പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ