Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയം പ്രമേയമാക്കി മിനി റിച്ചാർഡിന്റെ ഹോട്ട് ആൽബം! അമ്മയും മോനും അഭിനയിക്കുന്ന പ്രണയമോ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ; സ്വയം അഭിനയിച്ചും നിർമ്മാണവും നടത്തിയ ഈ അവതാരം ലേഡി സന്തോഷ് പണ്ഡിറ്റോ? പൃഥ്വിരാജിനൊപ്പം ഒരു ഐറ്റം സോംഗ് ജീവിത അഭിലാഷമാക്കിയ അമേരിക്കൻ മലയാളി കൊച്ചമ്മയുടെ കഥ

പ്രണയം പ്രമേയമാക്കി മിനി റിച്ചാർഡിന്റെ ഹോട്ട് ആൽബം! അമ്മയും മോനും അഭിനയിക്കുന്ന പ്രണയമോ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ; സ്വയം അഭിനയിച്ചും നിർമ്മാണവും നടത്തിയ ഈ അവതാരം ലേഡി സന്തോഷ് പണ്ഡിറ്റോ? പൃഥ്വിരാജിനൊപ്പം ഒരു ഐറ്റം സോംഗ് ജീവിത അഭിലാഷമാക്കിയ അമേരിക്കൻ മലയാളി കൊച്ചമ്മയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കാലത്ത് മലയാളത്തിൽ തരംഗമായിരുന്നത് പ്രണയ ആൽബങ്ങളാണ്. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ആൽബങ്ങളെല്ലാം വലിയ തോതിൽ ഹിറ്റായിരുന്നു. അക്കാലത്ത് ആൽബം തരംഗം തന്നയായിരുന്നു കേരളത്തിൽ. ഇതിന് ശേഷം മലയാളത്തിൽ ഹിറ്റായിരുന്നത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലെ പാട്ടുകളെല്ലാം മലയാളികൾ ആഘോഷമാക്കി. നിർമ്മാണവും സംവിധാനവും സംഗീതവും അടക്കം സമസ്ത മേഖലയിലും കൈവിച്ചിരുന്നു സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റ് തരംഗത്തിന് ശേഷം ഇപ്പോൾ മലയാളം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ് ഒരു വീഡിയോ ആൽബം.

മിനി റിച്ചാർഡ് എന്ന അമേരിക്കൻ മലയാളി അഭിനയിച്ച വീഡിയോ ആൽബമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആൽബത്തിലെ നായികയും നിർമ്മാതാവുമെല്ലാം മിനി റിച്ചാർഡ് തന്നെയാണ്. സിനിമാ നടിയാകാൻ അതിയായി ആഗ്രഹിച്ചിരുന്ന മിനി ആൽബത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. 'അന്ന് മഴയിൽ' എന്ന ആൽബം പുറത്തിറക്കിയത് വാലന്റൈൻസ് ഡേ ദിനത്തിന് മുന്നോടിയായാണ്. പ്രണയം പ്രമേയമാക്കിയ ആൽബത്തിൽ അൽപ്പം ഹോട്ടായാണ് മിനി റിച്ചാർഡ് രംഗത്തിറങ്ങിയത്.

പ്രണയം പ്രമേയമാക്കി മിനി റിച്ചാർഡ് നിർമ്മിച്ചിരിക്കുന്ന ആൽബത്തെ ട്രോളർമാർ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ട്രോൾ പ്രവാഹം. മിനി റിച്ചാർഡ് തന്നെയാണ് ആൽബത്തിൽ നായികയായി എത്തിയിരിക്കുന്നത്. ആൽബത്തിലെ നായകനേയും നായികയേയും കണ്ടാൽ അമ്മയേയും മകനേയും പോലെയുണ്ടെന്നാണ് ട്രോളർമാരുടെ കണ്ടെത്തൽ. ഹൊറിബിൾ ഹീറോയിൻ എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റ് ലഭിച്ചിരിക്കുന്നത്. കമന്റുകൾ മോശമാണെങ്കിലും വീഡിയോ നല്ല ഹിറ്റാണ്. ചുരുക്കം ചിലർ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദിച്ച് കമന്റിട്ടിരിക്കുന്നവർക്ക് മാത്രമാണ് മിനി മറുപടി നൽകിയിരിക്കുന്നത്. മിനി റിച്ചാർഡിന്റെ യൂടൂബ് ചാനലിൽ ഏറ്റവും അധികം ആളുകൾ കണ്ടതും ഈ പ്രണയഗാന വീഡിയോ തന്നെയാണ്.

സീരിയൽ താരം ബിനിൽ ഖാദറാണ് മിനിക്കൊപ്പം ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ മിനിയെ തോൽപിക്കുന്ന പ്രകടനമാണ് ബിനിലും നടത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരമാണ് ഗാനം മിനി റിച്ചാർഡിന്റെ യൂടൂബ് ചാനൽ വഴി റിലീസ് ചെയ്തത്. പാട്ടിന് മോശം കമന്റാണ് ലഭിക്കുന്നതെങ്കിലും ഇതിനകം വീഡിയോ അഞ്ച് ലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. ലൈക്കുകളേക്കാൾ ഏറെ ഡിസ് ലൈക്കുകളാണ് ഗാനത്തിന് കിട്ടിയതെന്നാണ് പ്രത്യേകത.

മിനീ താങ്കൾ ഹൊറിബിൾ ഹീറോയിൻ എന്ന വരെയാണ് ആൽബത്തിലെ മിനി റിച്ചാർഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലിൽ പ്രേക്ഷകർ പരിഹസിച്ചിരിക്കുന്നത്. ഇതിനിടെ ഏതാനം ആരാധകർ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകൾക്ക് മാത്രമാണ് മിനി മറുപടി നൽകിയിരിക്കുന്നത്. മിനി റിച്ചാർഡിന്റെ യൂ ട്യൂബ് ചാനലിൽ ഏറ്റവുമധികം ആളുകൾ കണ്ടതും ഈ ആൽബം സോങ്ങാണ്. ആൽബത്തിൽ മാത്രമല്ല സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത പറിങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കിൽ കണിയാട്ടി നാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് മിനി റിച്ചാർഡ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

അതേസമയം മിനി റിച്ചാർഡിന്റെ ജീവിത ലക്ഷ്യവും രസകരമാണ്. പൃഥ്വിരാജിനൊപ്പം അഭിനയിക്കണം, നായികയായിട്ടല്ല, ഐറ്റം സോംഗിൽ അഭിനയിക്കണം എന്നതാണ് ഈ ആഗ്രഹം. കോട്ടയം സ്വദേശിനിയാണ് മിനി റിച്ചാർഡ്. അമേരിക്കയിലെ കാലിഫോർണയിലെ സ്ഥിരം താമസക്കാരിയായിരിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളിലും അമേരിക്കയിലെ മലയാളി സമൂഹത്തിലെ അസോസിയേഷൻ പരിപാടികളിലും സജീവമാണ് ഇവർ.

ഇടക്കാലം കൊണ്ട് ഹൈടെക്ക് പരിപാടിയുമായും മിനി റിച്ചാർഡ് രംഗത്തെത്തിയിരുന്നു. മിനി റിച്ചാർഡിന്റെ പേരിൽ മൊബൈൽ ആപ്പ് തന്നെയാണ് അവതരിപ്പിച്ചത്. മൊബൈൽ കലണ്ടർ ആപ്ലക്കേഷൻ. ഇന്റർനെറ്റ് മാർക്കറ്റിങ് രംഗത്തും സജീവമാണ് മിനി. ഇതിന്റെ ഭാഗമായി കൂടിയാണ് അൽപ്പം ഹോട്ടായ ആൽബങ്ങളും ഈ കൊച്ചമ്മ തയ്യാറാക്കുന്നത്. എന്തായാലും സ്വന്തമായി യൂട്യൂബ് ചാനലും മറ്റുമായി ഏറെക്കാലമായി പ്രശസ്തിക്ക് പിന്നാലെ പാഞ്ഞ മിനിക്ക് ഈ ആൽബം പുറത്തുവന്നതോടെയാണ് അതിവേഗം പ്രശസ്തി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP