Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഫാരിക്കിടയിൽ പുള്ളിപ്പുലി വണ്ടിക്കകത്ത് കയറി യാത്രക്കാരെ മണത്തുനോക്കിയശേഷം മടങ്ങി; തുറന്ന വാഹനത്തിൽ മൂന്നു പുലികൾ വേറെയും; ഈ അപൂർവ വീഡിയോ കണ്ട് ഞെട്ടരുത്

സഫാരിക്കിടയിൽ പുള്ളിപ്പുലി വണ്ടിക്കകത്ത് കയറി യാത്രക്കാരെ മണത്തുനോക്കിയശേഷം മടങ്ങി; തുറന്ന വാഹനത്തിൽ മൂന്നു പുലികൾ വേറെയും; ഈ അപൂർവ വീഡിയോ കണ്ട് ഞെട്ടരുത്

ഫ്രിക്കൻ സഫാരി പാർക്കുകളിൽ സഞ്ചാരികൾ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് വിധേയരായ ഒട്ടേറെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ, കെനിയയിലെ മസായി മാര സഫാരി പാർക്കിൽനിന്നുള്ള ഈ ദൃശ്യം ആരെയും ഞെട്ടിക്കും. പാർക്കിലൂടെ തുറന്ന വാഹനത്തിൽ കടന്നുപോയ സഞ്ചാരികളുടെ അരികിലേക്ക് പുള്ളിപ്പുലി കടന്നുവരുന്നതും അവരെ മണത്തുനോക്കിയശേഷം മടങ്ങുന്നതുമായ അപൂർവ വീഡിയോയാണിത്.

അയർലൻഡുകാരനായ മിക്കി മക്ക്ലാഡിനും കുടുംബ സുഹൃത്ത് ഡേവിഡ് ഹോഴ്‌സിയും സഞ്ചരിച്ച തുറന്ന ജീപ്പിനുള്ളിലേക്കാണ് പുള്ളിപ്പുലി കടന്നുവന്നത്. മിക്കിയുടെ മുഖത്തും ശരീരത്തും മണത്തുനോക്കിയശേഷം പുലി മടങ്ങുകയായിരുന്നു. ഭീതിദമായ ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത് ഡേവിഡ് ഹോഴ്‌സിയാണ്. കെനിയയിൽ താമസിക്കുന്ന ഡേവിഡ്, ഇത്തരമൊരു അനുഭവം കേട്ടുകേൾവിപോലുമില്ലാത്തതാണെന്ന് പറഞ്ഞു.

ജീപ്പിനുള്ളിലേക്ക് ഒരു പുള്ളിപ്പുലി കയറിയപ്പോൾ രണ്ടെണ്ണം അതിനു മീതെ വിശ്രമിക്കുന്നുണ്ടായിരുന്നു. പുലി വന്നിട്ടും പരിഭ്രാന്തനാകാതെ മിക്കി ശാന്തനായി ഇരുന്നതാണ് രക്ഷയായതെന്ന് ഡേവിഡ് പറഞ്ഞു. ഇതേ പുലിക്കൂട്ടത്തെത്തന്നെ രണ്ടുമൂന്നുദിവസമായി ഇവർ നിരീക്ഷിച്ചുവരികയായിരുന്നു. ഒരുപക്ഷേ, ജീപ്പുമായും ഇവരുമായും പരിചയമായതാകാം പുള്ളിപ്പുലി ആക്രമിക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP