Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൂരദർശൻ അവതാരകരുടെ ശനിദശ മാറുന്നില്ല; ഗോവയിൽ നിന്ന് 'ദ മോസ്റ്റ് സ്റ്റുപ്പിഡ് ഡിഡി ആങ്കർ' ഇതാ യൂട്യൂബിൽ

ദൂരദർശൻ അവതാരകരുടെ ശനിദശ മാറുന്നില്ല; ഗോവയിൽ നിന്ന് 'ദ മോസ്റ്റ് സ്റ്റുപ്പിഡ് ഡിഡി ആങ്കർ' ഇതാ യൂട്യൂബിൽ

പനാജി: ദൂരദർശൻ അവതാരകർക്ക് ഇപ്പോൾ ശനിദശയാണെന്നു തോന്നുന്നു. ചൈനീസ് പ്രസിഡന്റ് സി ജിൻ പിങ്ങിനെ 'ഇലവൻ' ജിൻ പിങ് എന്നുപറഞ്ഞ അവതാരകയുടെ പിഴവു മറക്കുംമുമ്പിതാ മറ്റൊരു അബദ്ധം കൂടി.

ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ദൂരദർശൻ നടത്തിയ ലൈവ് പ്രോഗ്രാമിലെ അവതാരകയാണ് ഇക്കുറി ദൂരദർശനു പണികൊടുത്തത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗോവ ഗവർണർ മൃദുല സിൻഹയെ ഇന്ത്യാ ഗവർണറെന്ന് അഭിസംബോധന ചെയ്ത അവതാരക മറ്റു പല മണ്ടത്തരങ്ങളും കാട്ടിക്കൂട്ടി. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രസാർ ഭാരതി മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

'ദ മോസ്റ്റ് സ്റ്റുപ്പിഡ് ഡിഡി ആങ്കർ' എന്ന പേരിൽ യൂ ട്യൂബിൽ അവതാരകയുടെ മണ്ടത്തരങ്ങൾ പ്രചരിക്കുകയാണ്. നാല് മിനിറ്റോളം വരുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പതിവായി പിഴവ് വരുത്തുന്ന ദൂരദർശൻ അവതാരകർക്കെതിരേ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പരിപാടിക്കെത്തിയവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതായിരുന്നു ദൂരദർശന്റെ ലൈവ് പ്രോഗ്രാം. വിഡ്ഢിത്തരങ്ങൾ ഉളുപ്പില്ലാതെ വിളിച്ചു പറയുന്ന അവതാരക തനിക്കൊന്നും അറിയില്ലെന്നും അഭിമാനത്തോടെ പറയുന്നു. തനിക്ക് ഫിലിം ഫെസ്റ്റിവൽ സംബന്ധിച്ച് ഇത്രയും മനസിലാക്കാൻ കഴിഞ്ഞ സ്ഥിതിക്ക് അവിടെ എത്തുന്നവർക്ക് എല്ലാം മനസിലാകും എന്നുമൊക്കെ അവതാരക തട്ടിവിടുന്നുണ്ട്.

ചലച്ചിത്ര മേളയിൽ സിനിമകളുടെ 'കാതലായ ഭാഗ'മാണ് കാട്ടുന്നതെന്നാണ് അവതാരക പറയുന്നത്. 'ഇന്ത്യ വികസനത്തിന്റെ പാത'യിലാണെന്ന് ചലച്ചിത്ര മേള കണ്ടാൽത്തന്നെ മനസിലാകും എന്നും അവതാരക പറയുന്നു. ചലച്ചിത്ര മേളയിലൂടെ രാജ്യം വികസിക്കുന്നത് എങ്ങനെ മനസിലാക്കാം എന്നു സിനിമകളിൽ പോലും പറഞ്ഞിട്ടില്ലല്ലോ എന്നാലോചിച്ച് കേൾക്കുന്നവർ മൂക്കത്തു വിരൽവയ്ക്കും.

പ്രശസ്ത ഹോങ്കോങ് നടൻ ടോണി ല്യൂങിനോട് അവതാരക ചോദിച്ചത് 'സിനിമ കാണുന്നതിൽ താൽപ്പര്യമുണ്ടോ?' എന്നാണ്. അടുത്ത ഊഴമായിരുന്നു ഗോവ ഗവർണറുടേത്. വരുന്നത് ഗവർണറാണെന്ന് അറിഞ്ഞയുടൻ 'ഇന്ത്യൻ ഗവർണർ' എന്നും തട്ടിവിട്ടു.

അവതാരക, ദൂരദർശനിലെ കാഷ്വൽ ജോലിക്കാരിയാണെന്നും പരിപാടിക്കായി വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിരുന്നില്ലെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇത്തരം പിഴവുകൾ ഗൗരവമായി എടുക്കുമെന്നാണു പ്രസാർ ഭാരതി സിഇഒ ജവഹർ സിർക്കാർ പറയുന്നത്. ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ്ങിനെ 'ഇലവൻ' ജിങ് പിങ് എന്ന് തെറ്റായി ഉച്ചരിച്ച അവതാരകയെ ദൂരദർശൻ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പകരം മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തും ദൂരദർശൻ പരിഹാസത്തിനു പാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP