Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേസമയം സുന്ദരനും ബുദ്ധിമാനും, എന്താണ് ഇതിന്റെ രഹസ്യം? ടോക്ക് ഷോയിൽ പെൺകുട്ടിയുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ തരൂരിന്റെ മറുപടി; വൈറലായ വീഡിയോ

ഒരേസമയം സുന്ദരനും ബുദ്ധിമാനും, എന്താണ് ഇതിന്റെ രഹസ്യം? ടോക്ക് ഷോയിൽ പെൺകുട്ടിയുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ തരൂരിന്റെ മറുപടി; വൈറലായ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശശി തരൂർ കളം നിറഞ്ഞ് തിളങ്ങുന്ന കാലമാണ്. വെറും രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ലല്ലോ തരൂർ. മുൻ യുഎൻ നയതന്ത്രജ്ഞനാണ്, വാഗ്മിയാണ്, എഴുത്തുകാരനാണ്, പോരാത്തതിന് സുന്ദരനുമാണ്. സംശയമുണ്ടെങ്കിൽ നാഗാലാൻഡിലെ ഒരുപരിപാടിക്കിടെ തരൂരിനോട് സംശയം ചോദിച്ച ആരാധികയോട് ചോദിച്ചോളു.

ചോദ്യവും ഉത്തരവും അടങ്ങിയ വീഡിയോ വൈറലായെന്ന് പ്രത്യേകം പറയേണ്ടല്ലോ.ലുങ്‌ലെങ് ഷോ എന്ന് ടോക്ക് ഷോയ്ക്കിടെയാണ് ചോദ്യശരം വന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ വന്നു തിരുവനന്തപുരം എംപിയുടെ മറുപടി. എങ്ങനെയാണ് ഒരാൾക്ക് വിസ്മയകരമായ സൗന്ദര്യവും, വ്യക്തിപ്രഭാവവും കാത്തുസൂക്ഷിക്കാനും അതേസമയം, സമർഥനും ബുദ്ധിമാനുമായിരിക്കാൻ കഴിയുക? , ഇതായിരുന്നു പെൺകുട്ടിയുടെ ചോ

66 കാരനായ തരൂർ തന്റെ പതിവ് പുഞ്ചിരിയോടെ പറഞ്ഞു: എനിക്ക് ആകെ പറയാവുന്നത്, നിങ്ങളുടെ രക്ഷിതാക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക എന്നതാണ്. അതിന്റെ രഹസ്യം ജീനുകളിൽ ഇരിക്കുന്നു.

തരൂരിന്റെ വാക്കുകൾ ഇങ്ങനെ: ' നിങ്ങൾ വളരെ നല്ലവളും, ദയാലുവും, ഉദാരമതിയുമാണ്. എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് മാറ്റാൻ പറ്റുന്ന കാര്യങ്ങളും, മാറ്റാൻ പറ്റാത്തവയും ഉണ്ടെന്നുള്ളതാണ്. എനിക്ക് ആകെ പറയാവുന്നത്, നിങ്ങളുടെ രക്ഷിതാക്കളെ ബുദ്ധിപൂർവം തിരഞ്ഞെടുക്കുക എന്നതാണ്. അതിന്റെ രഹസ്യം ജീനുകളിൽ ഇരിക്കുന്നു'

കുട്ടിക്കാലം മുതലേയുള്ള തന്റെ വായനാശീലത്തെ കുറിച്ചും തരൂർ സംസാരിച്ചു. വായന കുട്ടിക്കാലം മുതലേ ശീലമാണ്. ആ ശീലം കൂടെക്കൂട്ടിയതിനാൽ ഒരുപാട് വായിച്ചു. അതിനാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാനായി എന്ന് ഞാൻ കരുതുന്നു. വായനയിൽ നിന്ന് ഞാൻ കൂടുതൽ കാര്യങ്ങൾ പഠിച്ചു.

വീഡിയോ കണ്ട് ധാരാളം പ്രതികരണങ്ങൾ വരുന്നുണ്ട്. 'ഓരോ ധിഷണാശാലിയുടെയും രഹസ്യം അവർ ധാരാളം വായിക്കുന്നു എന്നതാണ്. ഇപ്പൊഴത്തെ തലമുറ ഒരുുപുസ്തകവുമായി ശാന്തമായിരുന്നു വായിച്ചറിയാൻ മടിയുള്ളവരാണ്. ഒരു നല്ല പുസ്തകം വായിക്കുക എന്നാൽ, നൂറ്റാണ്ടിലെ, ഏറ്റവും മികച്ചവരുമായി ആശവിനിമയം നടത്താൻ കഴിയുക എന്നതാണ്', ഒരാൾ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP