Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202328Saturday

'മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെ'; ക്ലാസിനിടയിൽ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അദ്ധ്യാപകൻ; 'നിങ്ങളുടെ മകനോട് ഇങ്ങനെ പറയുമോയെന്ന് അദ്ധ്യാപകനോട് വിദ്യാർത്ഥിയുടെ മറുചോദ്യം; വീഡിയോ പുറത്തിറങ്ങി വിവാദമായതോടെ അദ്ധ്യാപകന് സസ്‌പെൻഷൻ

'മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെ'; ക്ലാസിനിടയിൽ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അദ്ധ്യാപകൻ; 'നിങ്ങളുടെ മകനോട് ഇങ്ങനെ പറയുമോയെന്ന് അദ്ധ്യാപകനോട് വിദ്യാർത്ഥിയുടെ മറുചോദ്യം; വീഡിയോ പുറത്തിറങ്ങി വിവാദമായതോടെ അദ്ധ്യാപകന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു:ക്ലാസെടുക്കുന്നതിനിടയിൽ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അദ്ധ്യാപകൻ
.ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചത്.സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു.അദ്ധ്യാപകന്റെ തീവ്രവാദി വിളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പ്രൊഫസർക്കെതിരെ നടപടിയുണ്ടായത്.

നവംബർ 26 വെള്ളിയാഴ്ചയായിരുന്നു സംഭവം.അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് പറഞ്ഞത്.തുടർന്ന് മറുപടിയുമായി വിദ്യാർത്ഥിയും രംഗത്തെത്തി.പരാമർശത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കവും വീഡിയോയിൽ കാണാം.ഒരു മുസ്ലീമായിരിക്കുന്നതിനാൽ ദിവസവും ഇത്തരം അധിക്ഷേപം നേരിടുന്നു.മുംബൈ ഭീകരാക്രമണമൊന്നും തമാശയല്ല.എന്റെ മതത്തിന്റെ പേരിൽ നിങ്ങൾ എന്നെ അധിക്ഷേപിക്കുന്നുവെന്നും വിദ്യാർത്ഥി അദ്ധ്യാപകനോട് പറയുന്നത് വിഡീയോയിൽ വ്യക്തമാണ്.

എന്നാൽ തനിക്ക് വിദ്യാർത്ഥി മകനെപ്പോലെയാണെന്നാണ് അദ്ധ്യാപകൻ മറുപടി നൽകുന്നത്.ഒരു പിതാവും സ്വന്തം മകനെ ഇങ്ങനെ വിളിക്കില്ലെന്നാണ് ഇതിനുള്ള വിദ്യാർത്ഥിയുടെ മറുപടി.'നിങ്ങളുടെ മകനോട് ഇങ്ങനെ പറയുമോ? അവനെ തീവ്രവാദി എന്ന് വിളിക്കുമോ? ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കാൻ കഴിയുമോ? ഇത് ഒരു ക്ലാസ്സാണ്.നിങ്ങൾ പ്രൊഫഷണലാണ്.നിങ്ങൾ പഠിപ്പിക്കുന്നു.നിങ്ങൾക്ക് എന്നെ തീവ്രവാദി എന്നു വിളിക്കാനാവില്ലെന്നും വിദ്യാർത്ഥി പറയുന്നു.

 

തുടർന്ന് അദ്ധ്യാപകൻ വിദ്യാർത്ഥിയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ വൈറലായതോടെയാണ് എംഐടി പ്രൊഫസറെ സസ്‌പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുന്നത്.

അതേ സമയം സംഭവത്തെ അപലപിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമാണ് സ്ഥാപനം നൽകുന്നതെന്നും അധികൃതർ പറഞ്ഞു.വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കും.വിദ്യാർത്ഥിക്ക് കൗൺസിലിങ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതാരാണെന്ന് വ്യക്തമല്ലെന്നും വീഡിയയോയിലെ പരാമർശങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP