Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണത്തിനുവേണ്ടി പായുന്നവരോ കോളേജ് കുമാരന്മാർ? സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ആദ്യ ഹ്രസ്വ ചിത്രം സൈബർ ലോകത്തെ പുതിയ തരംഗം

പണത്തിനുവേണ്ടി പായുന്നവരോ കോളേജ് കുമാരന്മാർ? സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ആദ്യ ഹ്രസ്വ ചിത്രം സൈബർ ലോകത്തെ പുതിയ തരംഗം

ണത്തിനുവേണ്ടി എന്തും ചെയ്യുന്നവരാണോ കോളേജുകുമാരന്മാർ? 'വണ്ടീം വലേം' എന്ന ഹ്രസ്വചിത്രം പയുന്നത് രണ്ടു കോളേജ് വിദ്യാർത്ഥികളുടെ കഥയാണ്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കഥയുടെ വഴിത്തിരിവാകുന്ന ഘട്ടത്തിലാണ് സുരാജ് എത്തുന്നത്.

ഒരു കൂട്ടം യുവാക്കളാണ് ചിത്രത്തിന്റെ അണിയറയിൽ. ഷഹദ് മരക്കാരും അശ്വിനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ക്യാമറ അജിത്. ചിത്ര സംയോജനം ജോബി. ബിനീത് ദേവദാസ്, റമീസ് അൻവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വയസ്സുകാരിയായ ഒരു കൊച്ചു മിടുക്കിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഓൺലൈൻ മീഡിയയിൽ അവതരിപ്പിച്ചത് 'ജില്ല' എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ ആർ ടി നേശനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP