Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എറങ്ങി വാടാ തൊരപ്പാ' റാംജിറാവുവിലെ മാമുക്കോയയായി സുരാജ് ഡബ്‌സ്മാഷിൽ; ഒപ്പം യഥാർഥ മാമുക്കോയയും: വീഡിയോ കാണാം

'എറങ്ങി വാടാ തൊരപ്പാ' റാംജിറാവുവിലെ മാമുക്കോയയായി സുരാജ് ഡബ്‌സ്മാഷിൽ; ഒപ്പം യഥാർഥ മാമുക്കോയയും: വീഡിയോ കാണാം

സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഡബ്‌സ്മാഷ് ശ്രേണിയിലേക്ക് സുരാജ് വെഞ്ഞാറമൂടും. റാംജിറാവു സ്പീക്കിംഗിലെ മാമുക്കോയയുടെ ഡയലോഗായ 'എറങ്ങി വാടാ തൊരപ്പാ'യാണ് സുരാജ് ഡബ്‌സ്മാഷിൽ അനുകരിക്കുന്നത്.

ഡബ്‌സ്മാഷിലെ ഈ രംഗം സുരാജ് അഭിനയിക്കുമ്പോൾ സിനിമയിൽ യഥാർഥത്തിൽ ഈ രംഗം അഭിനയിച്ച മാമുക്കോയയും അടുത്തുണ്ട്. മാമുക്കോയ അപ്പോൾ ശങ്കരാടിയുടെ ശബ്ദത്തിൽ യേസ് പറയുകയും ചെയ്യുന്നുണ്ട്. സുരാജ് തന്നെ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ സാഗർ ഏലിയാസ് ജാക്കി സ്‌റ്റൈലിൽ മോഹൻലാൽ എത്തിയ ഡബ്‌സ്മാഷ് വീഡിയോയും തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് സുരാജും മാമുക്കോയയും ഡബ്‌സ്മാഷുമായി എത്തിയത്. സിനിമാ ഡയലോഗിനൊപ്പം ലിപ്‌ സിങ്ക് ചെയ്ത് സ്വന്തം വീഡിയോ എടുക്കാൻ സാധിക്കുന്ന മൊബൈൽ ആപ്പാണ് ഡബ്‌സ്മാഷ്. നിരവധി സെലിബ്രിറ്റികളും ഡബ്‌സ്മാഷ് ആപ്പിൽ ഇത്തരത്തിൽ എത്തുന്നുണ്ട്.

Dubsmash :D

Posted by Suraj Venjaramoodu on Saturday, June 20, 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP