Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പെണ്ണ് നല്ല കുട്ടി എന്ന് പറയിപ്പിക്കണോ? അതോ ഇഷ്ടമുള്ളത് ചെയ്യണോ? എന്റെ പുരുഷ സുഹൃത്തുക്കളെ.. എനിക്ക് ചോദിക്കാനുള്ളത് നിങ്ങളോടാണ്; ഒരു പെണ്ണിന് ഈ ലോകത്ത് എന്തൊക്കെ പ്രതീക്ഷകൾ വച്ചുപുലർത്താനാവും? അത് നിങ്ങളാണ് പറയേണ്ടത്? സ്ത്രീ പുരുഷ വിവേചനത്തിൽ സ്മൃതി പരുത്തിക്കാടിന് പറയാനുള്ളത്

ഒരു പെണ്ണ് നല്ല കുട്ടി എന്ന് പറയിപ്പിക്കണോ? അതോ ഇഷ്ടമുള്ളത് ചെയ്യണോ? എന്റെ പുരുഷ സുഹൃത്തുക്കളെ.. എനിക്ക് ചോദിക്കാനുള്ളത് നിങ്ങളോടാണ്; ഒരു പെണ്ണിന് ഈ ലോകത്ത് എന്തൊക്കെ പ്രതീക്ഷകൾ വച്ചുപുലർത്താനാവും? അത് നിങ്ങളാണ് പറയേണ്ടത്? സ്ത്രീ പുരുഷ വിവേചനത്തിൽ സ്മൃതി പരുത്തിക്കാടിന് പറയാനുള്ളത്

സ്വന്തംലേഖകൻ

മാതൃഭൂമി ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് സ്മൃതി പരുത്തിക്കാട്. ഇന്ന് ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നായ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും സ്ത്രീകൾക്ക് എന്തൊക്കെ സ്വാതന്ത്ര്യം ആവാമെന്നും പുരുഷന്മാരോട് ചോദിച്ചു കൊണ്ട് തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുകയാണ് സ്മൃതി. തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്മൃതി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

എന്റെ പുരുഷ സുഹൃത്തുക്കളെ.. എനിക്ക് നിങ്ങളോട് ചില കാര്യങ്ങൾ പറയാനുണ്ട്. ഒരു പെണ്ണിന് ഈ ലോകത്ത് എന്തൊക്കെ പ്രതീക്ഷകൾ വച്ചുപുലർത്താനാവും? അത് നിങ്ങളാണ് പറയേണ്ടത്. എന്ന് പറഞ്ഞുകൊണ്ടാണ് സമൃതിയുടെ വീഡിയോ ആരംഭിക്കുന്നത്. സ്ത്രീ പുരുഷ സമത്വവും സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെ കുറിച്ചും സിനിമയിൽ സ്ത്രീകളുടെ വിവേചനത്തെ കുറിച്ചും ഒക്കെ സ്മൃതി പറഞ്ഞു വെക്കുന്നു.

ഒരു പെൺകുട്ടിയുടെ വളർച്ചാ കാലഘട്ടത്തിൽ തന്നെ തുടങ്ങും മനോസംഘർഷങ്ങൾ. നല്ല കുട്ടി എന്ന് പറയിപ്പിക്കണോ? അതോ ഇഷ്ടമുള്ളത് ചെയ്യണോ? ചുറ്റും വിലക്കുകളുടെ ലോകമാണ്. അത് ചെയ്യരുത് ഇത് ചെയ്യരുത്. ഏത് വിഷയം പഠിക്കണം എന്ന് വരെ മറ്റുള്ളവർ തീരുമാനിക്കുന്ന സാഹചര്യം പല പെൺകുട്ടികൾക്കുമുണ്ട്. ചുറ്റും വിലക്കുകളുടെ ലോകമാണ് സ്ത്രീയ്ക്ക്.

യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു പാടു പെൺകുട്ടികൾ ഉണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ. അവരോട് വീട്ടുകാർ പറയുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യരുത് കല്ല്യാണം കഴിഞ്ഞ് ഭർത്താവുമൊത്ത് പോകാമല്ലോ എന്ന്. ഇനി അധവാ കൂട്ടുകാരുമോത്ത് ഒരു യാത്ര പോയാൽ പോലും അവർക്ക് ഒരു നൂറ് നൂറ് ഉപദേശങ്ങളാണ്.

ഒരു പെൺകുട്ടി ഇഷ്ടമുള്ള കാര്യം പഠിച്ചാൽ ഇഷ്ടമുള്ള ജോലിയിൽ കയറിയാൽ അവിടെയും സംഘർഷങ്ങൾ തന്നെയാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ അവിടെ ഒരു സ്ത്രീ ഉണ്ടാകുമോ എന്ന് സംശയമാണ്. സിനിമാ മേഖലയിലെ കാര്യം എടുത്താൽ ഫെമിനിച്ചി എന്ന പദമാണ് വ്യാപകമായി കേൾക്കുന്നത്.

സിനിമാ മേഖലയിൽ വർഷങ്ങളായി തുടരുന്ന ഒരു മോശം പ്രവണത ചൂണ്ടിക്കാണിച്ചതോടെയാണ് ഫെമിനിച്ചി എന്ന പദം ഉണ്ടായത്. എങ്ങനെ എല്ലാം ആണ് അതുകൊണ്ട് ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടിനകത്തുള്ള വിവേചനം, ഭക്ഷണത്തിൽ അല്ലെങ്കിൽ ലഭിക്കുന്ന മീൻ കഷ്ണത്തിലെ വിവേചനം ചൂണ്ടിക്കാട്ടിയ നടി എങ്ങനെയൊക്കെയാണ് ആക്രമിക്കപ്പെട്ടത്.

ഇങ്ങനെ തുറന്ന് പറയുന്ന പെൺകുട്ടികൾ, സ്ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. പക്ഷേ അങ്ങനെ തുടരുന്നു എന്നതുകൊണ്ട് ഒന്നു പറയാതിരുന്നിട്ടും കാര്യമില്ല. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ഇതൊക്കെ കാലങ്ങളായി തുടരുന്നതല്ലേ ഇതിൽ മാറ്റം വരാൻ പോകുന്നില്ല എന്ന് പറയുന്നവരിൽ സ്ത്രീകളുമുണ്ട്.

പക്ഷേ അത് ശരിയല്ല. പറയുക തന്നെ വേണം. ചങ്കൂറ്റത്തോടെ... ഞാൻ പെണ്ണാണ്, എനിക്ക് ഇങ്ങനെ വിവേചനം നേരിടുന്നുണ്ട്. ഇത് മാറേണ്ടതുണ്ട് എന്ന് തുറന്ന് പറയണം. അങ്ങനെ ഒരുപാട് തുറന്ന് പറയുമ്പോൾ കുറേക്കാര്യങ്ങളെങ്കിലും മാറും. അങ്ങനെ തുറന്ന് പറയുന്ന സ്ത്രീകളെ ബഹുമാനത്തോടെ നോക്കുന്ന പുരുഷന്മാരുടെ ഒരു വലിയ ലോകം അതാണെന്റെ സ്വപ്നം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP