Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ സ്‌ട്രൈക്കേഴ്‌സ് താരത്തിനൊപ്പം ഡാൻസ് ചെയ്തു; തടി കുറയ്ക്കാൻ പുഷ്അപ്പ് ചെയ്ത് കസർത്തും; ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ ശ്വേതാ മോനോൻ താരമായത് ഇങ്ങനെ

കേരളാ സ്‌ട്രൈക്കേഴ്‌സ് താരത്തിനൊപ്പം ഡാൻസ് ചെയ്തു; തടി കുറയ്ക്കാൻ പുഷ്അപ്പ് ചെയ്ത് കസർത്തും; ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിൽ ശ്വേതാ മോനോൻ താരമായത് ഇങ്ങനെ

ഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലെ അവതാരികയുടെ റോൾ ശ്വേതാ മേനോന് ഒരുപാട് കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടിക്കൊടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിന്റെ രണ്ടാം സീസണിലേക്ക് ശ്വേതയെയും ക്ഷണിച്ചത്. എന്തായാലും ഡാൻസ് കളിച്ചും എകസസൈസ് ചെയ്തും മത്സരാർത്ഥികളോട് കയർത്തും ഷോയിൽ ഉടനീളം എന്തായാലും ശ്വേതാ മേനോൻ നിറഞ്ഞു നിന്നു. ശ്വേതാ മേനോനെ എടുത്തുയർത്തി കേരളാ സ്‌ട്രൈക്കേഴ്‌സ് താരം വിവേക് ഗോപനും ഷോ മോശമാക്കിയില്ല.

ഏഷ്യാനെറ്റ് നടത്തുന്ന കോമഡി സ്റ്റാർസ് വേദിയിൽ, ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ശ്വേതക്കൊപ്പം ഡാൻസ് ചെയ്യുകയായിരുന്നു വിവേക് ഗോപൻ. ശ്വേത അഭിനയിച്ച സാൾട്ട് ആൻഡ് പെപ്പറിലെ ഗാനത്തിന് ശ്വേതയ്‌ക്കൊപ്പം ചുവടുവച്ചാണ് വിവേക് നായികയെ എടുത്തുയർത്തിയത്. ഇത് കൂടാതെ പ്രക്ഷകരുടെ ആവശ്യപ്രകാരം തടി കുറയ്ക്കാനുള്ള എക്‌സസസൈസ് ചെയ്തും ശ്വേത ഷോയിൽ നിറഞ്ഞു നിന്നു.

ഷോയുടെ മത്സരാർത്ഥികൾക്കൊപ്പം മ്യൂസിക്കിന്റെ അകമ്പടിയോടെ ഡാൻസ് ചെയ്ത ശ്വേത പുഷ്അപ്പ് എടുക്കാനും മറന്നില്ല. എന്തായാലും ശ്വേത മേനോന്റെ പരിപാടികൾ കണ്ട് ഇതെന്താണപ്പാ..?! എന്ന ആശ്ചര്യം ചിലർ പ്രകടിപ്പിച്ചെങ്കിലും കണ്ടിരുന്നവർ കൈയടികളോടെയാണ് തീരുമാനിച്ചത്.

ശ്വേതയുടെ അഭ്യാസ പ്രകടനങ്ങൾ കണ്ടുനോക്കൂ..

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP