Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പരിസ്ഥിതി ദിനത്തിൽ ഇറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്ന അമ്മയെന്ന ചിത്രം പങ്കുവയ്ക്കുന്നത് നല്ല സന്ദേശം

പരിസ്ഥിതി ദിനത്തിൽ ഇറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്ന അമ്മയെന്ന ചിത്രം പങ്കുവയ്ക്കുന്നത് നല്ല സന്ദേശം

ശ്രീകുമാർ കല്ലിട്ടതിൽ

പരിസ്ഥിതി ദിനത്തിൽ ഇറക്കിയ പ്രകൃതി വിഭവങ്ങൾ കൊണ്ട് ജീവിക്കുന്ന അമ്മ എന്ന മൂന്ന് മിനിറ്റ് ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പരിസ്ഥിതിയെ സ്‌നേഹിച്ച് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന വനത്തിൽ ജീവിക്കുന്ന ഒരു അമ്മയുടെ ജീവിതത്തിന്റെ ചില നിമിഷങ്ങളാണ് സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നത്.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി പണിയ വിഭാഗത്തിൽ പിറന്ന ഒരു മുത്തശ്ശിയും കൊച്ചുമകനും കഥാപാത്രങ്ങളാകുന്നു

മുത്തശ്ശിയുടെ കൊച്ചുമകന് മുതലാളിയുടെ വീടുപോലുള്ള വീട് വേണമെന്ന് പറയുമ്പോൾ അങ്ങനെ ഒരുകാലം നമുക്കും വരുമെന്ന് സമാധാനിപ്പിച്ച് വയലിലേക്ക് കുട്ടികൊണ്ടുപോയി ഇന്നത്തെ തലമുറക്ക് ഒരിക്കൽ പോലും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിലുള്ള പ്രകൃതിവിഭവങ്ങൾ കണ്ടെത്തുന്ന രീതികൾ പകർന്നു നൽകുന്ന ഈ അമ്മ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുകയാണ്.

പണിയ ഭാഷയിൽ തന്നെയാണ് ചിത്രം തയാറാക്കിയരിക്കുന്നത്.ആവിഷ്‌ക്കാരം രജിത് വെള്ളമുണ്ടയും ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ക്ളീറ്റസ് മണിക്കലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP