Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

ബസുകൾ മുഖാമുഖം കൂട്ടിയിടിച്ചു; സീറ്റിൽ നിന്ന് തെറിച്ച് ഡ്രൈവറും യാത്രക്കാരും; മുപ്പതോളം പേർക്ക് പരിക്കേറ്റ സേലത്തെ ബസപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം

ബസുകൾ മുഖാമുഖം കൂട്ടിയിടിച്ചു; സീറ്റിൽ നിന്ന് തെറിച്ച് ഡ്രൈവറും യാത്രക്കാരും; മുപ്പതോളം പേർക്ക് പരിക്കേറ്റ സേലത്തെ ബസപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്;  പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മുപ്പത് യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിർദിശയിൽ തിരുച്ചെങ്ങോട് ഭാഗത്ത് നിന്നെത്തിയ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികൾ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ ഒന്നിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവറും യാത്രക്കാരും സീറ്റീൽ നിന്ന് തെറിച്ചുപോവുന്നത് ദൃശ്യങ്ങളിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP