Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓവർ സ്മാർട്ട് ആകരുതെന്ന് അവതാരകൻ; തർക്കം മൂത്തപ്പോൾ ടിവി ഷോ ബഹിഷ്‌കരിച്ചു ഷോയിബ് അക്തർ; റാവൽപിണ്ടി എക്സ്‌പ്രസ് ഇപ്പോഴും ചൂടൻ തന്നെ

ഓവർ സ്മാർട്ട് ആകരുതെന്ന് അവതാരകൻ; തർക്കം മൂത്തപ്പോൾ ടിവി ഷോ ബഹിഷ്‌കരിച്ചു ഷോയിബ് അക്തർ; റാവൽപിണ്ടി എക്സ്‌പ്രസ് ഇപ്പോഴും ചൂടൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: കളിക്കളത്തിൽ ആയിരുന്നപ്പോൾ തനി ചൂടൻ പ്രകൃതക്കാരനായിരുന്നു ഷോയിബ് അക്തർ. റാവൽപിണ്ടി എക്സ്‌പ്രസിന്റെ തീപാറുന്ന പന്തുകൾ ഇന്ത്യൻ കൡക്കാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിന് പുറത്തായിട്ടും അക്തർ ശരിക്കും ചൂടൻ തന്നെയാണ്. ടിവി ഷോയ്ക്കിടെ അവതാരകനുമായി തർക്കിച്ച് മുൻ പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ സ്റ്റുഡിയോ വിട്ടാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്.

പിടിവി സ്‌പോർട്‌സിന്റെ 'ഗെയിം ഓൺ ഹെയ്' പരിപാടിയിൽ ന്യൂസീലൻഡിനെതിരെ പാക്കിസ്ഥാന്റെ വിജയം വിലയിരുത്തുന്നതിനിടെയാണ് അക്തറിനു നിയന്ത്രണം നഷ്ടപ്പെട്ടത്. പാക്ക് പേസർമാരായ ഷഹീൻ ഷാ അഫ്രിദിയെയും ഹാരിസ് റൗഫിനെയും കണ്ടെത്തിയത് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ലഹോർ കലന്തേഴ്‌സ് ആണെന്ന അക്തറിന്റെ വാക്കുകളാണ് കടുത്ത വാദപ്രതിവാദത്തിനു വഴി തെളിയിച്ചത്. ചർച്ച നിയന്ത്രണാതീതമായതോടെ അവതാരകനായിരുന്ന നൗമാൻ നിയാസ് അക്തറിനോട് 'ഓവർ സ്മാർട്ട് ആവുകയാണെങ്കിൽ താങ്കൾക്കു ഷോ വിട്ടു പോകാം' എന്നു പറഞ്ഞു.

ഇതോടെ ക്ഷുഭിതനായ അക്തർ ഒപ്പമുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ഗവർ, മുൻ വിൻഡീസ് താരം വിവിയൻ റിച്ചഡ്‌സ് എന്നിവരോടു ക്ഷമാപണം നടത്തിയ ശേഷം സ്റ്റുഡിയോ വിട്ടു. ദേശീയ ചാനലായ പിടിവിയുമായി ഇനി സഹകരിക്കില്ലെന്ന് അക്തർ പിന്നീടു ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP