Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങളുടെ വീട്ടിൽ നിങ്ങൾ അറിയാതെ കഴിയുന്ന ആ കൊലയാളിയെ പുറത്താക്കുമോ? വിൻഡോ ബ്ലൈൻഡ് എങ്ങനെയാണ് കുരുന്നുകളുടെ ജീവൻ എടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വിട്ട് മാതാപിതാക്കൾ

നിങ്ങളുടെ വീട്ടിൽ നിങ്ങൾ അറിയാതെ കഴിയുന്ന ആ കൊലയാളിയെ പുറത്താക്കുമോ? വിൻഡോ ബ്ലൈൻഡ് എങ്ങനെയാണ് കുരുന്നുകളുടെ ജീവൻ എടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വിട്ട് മാതാപിതാക്കൾ

നിങ്ങളുടെ വീട്ടിൽ നിങ്ങൾ അറിയാതെ ഒരു കൊലയാളി പതുങ്ങി കഴിയുന്നുണ്ടെന്ന് അറിയാമോ? അത് മാത്രമല്ല നിങ്ങളുടെ വിൻഡോസിൽ ഇരിക്കുന്ന ബ്ലൈൻഡിംഗുകൾ തന്നെ. അനേകം കുട്ടികളാണ് ബ്ലൈൻഡിംഗിൽ കുടുങ്ങി ഇതുവരെ കൊല്ലപ്പെട്ടത്. എങ്ങനെയാണ് ബ്ലൈൻഡിംഗിൽ കുടുങ്ങി കൊല നടക്കുക എന്ന് വ്യക്തമാക്കുകയാണ് ഈ വീഡിയോ. നിങ്ങളുടെ ജനാലകളിൽ ഇപ്പോഴും ബ്ലൈൻഡിംഗസ് ഉണ്ടെങ്കിൽ ഒഴിവാക്കാൻ പറ്റിയ സമയമാണിത്.

വിൻകോൻസിനിലെ ചിപ്പ് വാ ഫാൾസിലുള്ള കുടുംബം ഈ ഒരു ദുരന്തം അനുഭവിച്ചറിഞ്ഞവരാണ്. തന്റെ കുട്ടിയായ ഗാവിൻ വല്ല ബ്ലൈൻഡ് കോർഡിൽ തൂങ്ങി കിടക്കുന്നത് നേരിട്ട് കണ്ട ദുര്യോഗമുണ്ടായ അമ്മയാണ് ഈ കുടുംബത്തിലെ നിക്കി. മറ്റൊരു കുട്ടിക്കും ഈ ദുരന്തമുണ്ടാവരുതെന്ന ലക്ഷ്യത്തോടെ തന്റെ കുട്ടിക്കുണ്ടായ ദുരവസ്ഥ അവർ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. വീടുകളിലുള്ള നിശബ്ദ കൊലയാളിയായ വിൻഡോ ബ്ലൈൻഡിനെക്കുറിച്ച് ഏവർക്കും മുന്നറിയിപ്പ് നൽകാനായി ഈ കുടുംബം ഈ ഹോം വീഡിയോ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.ആയുസിന്റെ ബലം കൊണ്ട് ഗാവിൻ രക്ഷപ്പെട്ടിരുന്നു. അവന്റെ പിതാവായ നേറ്റ് സന്ദർഭോചിതമായി പ്രവർത്തിച്ചതിനെ തുടർന്നാണ് ഈ കുട്ടിക്ക് ജീവൻ തിരിച്ച് കിട്ടിയത്.

ഗാവിൻ ബ്ലൈൻഡ് കോഡിൽ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അവനെ ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്നായിരുന്നു താൻ കരുതിയിരുന്നതെന്നാണ് നിക്കി എബിസി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ ദൃശ്യം പകർത്തിയതിന് ശേഷമാണ് അവർ 911ലേക്ക് അവർ വിളിച്ചിരുന്നത്. അപ്പോൾ തന്നെ നേറ്റ് ഓടി വരുകയും പ്രഥമശുശ്രൂഷ നൽകി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.ഗാവിന് നീലനിറമായെന്ന് പറഞ്ഞ് നിക്കി കരയുകയായിരുന്നു. തുടർന്ന് നേറ്റ് ഗാവിൻ..ഗാവിൻ... എന്ന് വിളിച്ച് അവനരികിലേക്കോടുകയായിരുന്നു.തുടർന്ന് അവനെ താഴെയിറക്കിയ നേറ്റ് പ്രഥമശുശ്രൂഷകൾ നൽകുകയായിരുന്നു. തൽഫലമായി ഗാവിൻ ചുണ്ടുകൾ മെല്ലെ ചലിപ്പിക്കുന്നതും കരയുന്നുമാണ് വീഡിയോയിൽ കാണുന്നത്. ദൃശ്യം പകർത്തിയ ശേഷം നിക്കി നിലത്തിട്ട ക്യാമറ ഈ ദൃശ്യങ്ങളെല്ലാം തത്സമയം പകർത്തുന്നുണ്ടായിരുന്നു.

മകനെ തിരിച്ച് കിട്ടിയ തങ്ങൾ ഭാഗ്യമുള്ളവരാണെന്നാണ് നിക്കിയും നേറ്റും പറഞ്ഞത്. ഇപ്പോൾ 17 വയസുള്ള ഗാവിൻ സാധാരണ ജീവിതമാണ് നയിക്കുന്നത്. ഗാവിന് ഏഴ് സഹോദരങ്ങളുണ്ട്. ചെറിയ കുട്ടികളുള്ള വർക്കുള്ള ഒരു മുന്നറിയിപ്പായി ഈ വീഡിയോ ഈ കുടുംബം പുറത്തിറക്കുകയായിരുന്നു. വിൻഡോ കോർഡിൽ കുടുങ്ങി 2009 മുതൽ നിരവധി കുട്ടികളാണ് മരിച്ച് കൊണ്ടിരിക്കുന്നത്. അതിനെ തുടർന്ന് കോർഡിന് 7.25 സെന്റീമീറ്ററിൽ കൂടുതൽ നീളം പാടില്ലെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നു.ഇതിന് ഒരുകുട്ടിയുടെ കഴുത്തിൽ കുടുങ്ങാനുള്ള നീളമുണ്ടാകില്ല. എന്നാൽ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പര്യാപ്തമല്ലെന്നാണ് പാരന്റ് ഗ്രൂപ്പുകൾ പറയുന്നത്. നൂറുകണക്കിന് കുട്ടികളാണ് വർഷം തോറും ഇത്തരം കോർഡുകളിൽ കുടുങ്ങി ശ്വാസം മുട്ടി മരിക്കുന്നത്. പലരും ആശുപത്രിയിലെത്തുന്നതിന് മുമ്പെ മരണമടയുന്നു. അഞ്ച് വയുസുള്ളവരാണ് ഇത്തരത്തിൽ കൂടുതലായി മരണമടയുന്നതെന്നാണ് പാരന്റ്‌സ് ഫോർ വിൻഡോ ബ്ലൈൻഡ് സേഫ്റ്റി പറയുന്നത്. കോഡുകൾ മുഴുവനായും ഉപേക്ഷിക്കുന്നത് വരെ ഈ പ്രശ്‌നം പൂർണമായും പരിഹരിക്കാനാവില്ലെന്നാണ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ ചെയർമാനായ എലിയട്ട് കായെ പറയുന്നത്.ഇത് സാധ്യമാണെങ്കിലും ലാഭകരമല്ലാത്തതിനാൽ ഇന്റസ്ട്രി ഇതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP