Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീരെ ചെറിയ ചോദ്യങ്ങൾക്കു പോലും മറുപടി ഇല്ലാതെ ആരാധക രാഷ്ട്രീയം പരസ്യപ്പെടുന്നു എന്നു പറയാതെ പറയുന്നു ഈ വ്യാജ പ്രചരണം; തീർത്തും അവഗണിച്ചു കൊണ്ടു രാജ്യത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള വെല്ലുവിളി ആവർത്തിക്കുന്നു; ഏഴു ലക്ഷത്തിന്റെ കള്ളപ്പണം വീട്ടിലെന്നു പ്രചരിപ്പിക്കുന്ന സംഘപരിവാറിനെ വെല്ലു വിളിച്ചു അതിശക്തമായി വിമർശനം ആവർത്തിച്ചു ഷാനി പ്രഭാകർ

തീരെ ചെറിയ ചോദ്യങ്ങൾക്കു പോലും മറുപടി ഇല്ലാതെ ആരാധക രാഷ്ട്രീയം പരസ്യപ്പെടുന്നു എന്നു പറയാതെ പറയുന്നു ഈ വ്യാജ പ്രചരണം; തീർത്തും അവഗണിച്ചു കൊണ്ടു രാജ്യത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള വെല്ലുവിളി ആവർത്തിക്കുന്നു; ഏഴു ലക്ഷത്തിന്റെ കള്ളപ്പണം വീട്ടിലെന്നു പ്രചരിപ്പിക്കുന്ന സംഘപരിവാറിനെ വെല്ലു വിളിച്ചു അതിശക്തമായി വിമർശനം ആവർത്തിച്ചു ഷാനി പ്രഭാകർ

തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ രണ്ട് പക്ഷം ചേർന്ന് അധിക്ഷേപങ്ങളും ഒരുപാട് ഉയർന്നു വന്നിരുന്നു. നോട്ട് നിരോധനം സാധാരണക്കാരെ എത്രത്തോളം വലയ്ക്കുന്നുണ്ട് എന്ന് കാണിക്കുന്ന ചാനൽ ചർച്ചകളും അനേകം നടക്കുന്നു. പറയാതെ വയ്യ എന്ന വാരാന്ത്യ പരിപാടിയിൽ ഷാനി പ്രഭാകർ സർക്കാർ നടപടിയിലെ ബുദ്ധിമുട്ടുകൾ അക്കമിട്ട് നിരത്തുകയുണ്ടായി.

ബിജെപിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിലായിരുന്നു ഷാനിയുടെ ചോദ്യങ്ങൾ. ഷാനി നയിക്കുന്ന ചർച്ചയിലും കടുപ്പമുള്ള ചോദ്യങ്ങളുമായി കളം നിറഞ്ഞു. ഇതോടെ ഷാനിക്കെതിരെ ചില വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടാകുകയും ചെയ്തു. ഏഴു ലക്ഷത്തിന്റെ കള്ളപ്പണം വീട്ടിലുണ്ടെന്നായിരുന്നു സംഘപരിവാറിന്റെ മുഖ്യ അവകാശവാദം.

വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായു ഷാനി തന്നെ പറയാതെ വയ്യയിലൂടെ എത്തുമെന്നായിരുന്നു വാർത്ത. മനോരമ ന്യൂസ് വാർത്ത അവതാരക ഷാനി പ്രഭാകരന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ചെന്ന വ്യാജവാർത്തയ്ക്കു പിന്നിലാർ? എന്നു പറഞ്ഞ് മനോരമ ന്യൂസിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടതിന്റെ തൊട്ടു പിന്നാലെയാണ് പ്രസ്തുത പരിപാടിയും സംപ്രേഷണം ചെയ്തത്.

തീരെ ചെറിയ ചോദ്യങ്ങൾക്കു പോലും മറുപടി ഇല്ലാതെ ആരാധക രാഷ്ട്രീയം പരസ്യപ്പെടുന്നു എന്നു പറയാതെ പറയുന്നു ഈ വ്യാജ പ്രചരണം തീർത്തും അവഗണിച്ചു കൊണ്ടു രാജ്യത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള വെല്ലുവിളി ആവർത്തിക്കുന്നു. എന്നു പറഞ്ഞു കൊണ്ടാണ് ഷാനി പരിപാടി ആരംഭിക്കുന്നത്. വളരെ ശക്തവും വ്യക്തവുമായ ഭാഷയിലാണ് ഷാനിയുടെ ഓരോ കൗണ്ടർ മറുപടിയും.

നമ്മുടെ രാജ്യം ഇപ്പോൾ കണ്ണീർ കടലിലാണ്, എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനാകാതെ പകച്ചുനിൽക്കുന്ന ജനതയുടെ ആശങ്കയുടെ കരച്ചിൽ ഒരുവശത്ത്, അതിനെല്ലാം വഴിയൊരുക്കിയ ഭരണാധികാരിയുടെ എന്തിനെന്നറിയാത്ത വിതുമ്പൽ മറുവശത്ത്, കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച യുദ്ധം എല്ലാവരേയും സങ്കീർണതയിലേക്ക് നയിക്കുന്നു. ഷാനി പറയുന്നു.

നോട്ട് അസാധു ആക്കിയപ്പോൾ ക്ഷമയോടെ കാത്തിരിക്കാനാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. സഹകരിക്കുന്നവരേയും അവഗണിക്കുന്നരീതി ആണ് സർക്കാർ പിന്തുടർന്നത്. ആരും പരിഭ്രാന്ത്രരാകരുതെന്നും നോട്ട് മാറിയെടുക്കാൻ ഡിസംബർ 31 വരെ സമയം ഉണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ ബിജെപിക്കാരെ പോലും വെട്ടിലാക്കി. ഓരോ ദിവസം ഓരോ ഉപാദികളുമായി സർക്കാർ മലക്കം മറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.

ആറ് ദിവസങ്ങൾക്കുള്ളിൽ ജിവൻ പൊലിഞ്ഞത് 50 പേർക്കാണ്. ക്യൂ നിൽക്കാൻ തുറന്നിട്ട എടിഎം കൗണ്ടറില്ലാതെ ജനം നെട്ടോട്ടമോടുന്നു. അേേപ്പാഴും മോദിയും ബിജെപിയും സാധാരണക്കാരോട് വിഡ്ഡി ചോദ്യം ആവർത്തിക്കുന്നു. ബാങ്കിലെ ക്യൂ കുറയുന്നില്ല? , ബഹളം കുറയുന്നില്ലേ ,എല്ലാവരും പൊരുത്തപ്പെട്ടില്ല, രാജ്യസ്‌നേഹത്തിന് വേണ്ടി ക്ഷമിച്ചു കൂടെ എന്ന് അവർ ചോദിക്കുന്നു.

നോട്ട് നിരോധനം പിൻവലിക്കണം എന്നല്ല ആവശ്യം, മുന്നൊരുക്കങ്ങളില്ലാതെയാണ് ചരിത്രം മാറ്റിക്കുറിക്കുമെന്ന് അവർ അവകാശപ്പെടുന്നത്. സഹകരണ പ്രസ്ഥാനങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത വേണമെന്നത് വസ്തുതയാണ്. ബിജെപിയുടെ സംശയങ്ങൾക്ക് നിയമപരമായി തന്നെ മറുപടി നൽകാം എന്ന സാഹചര്യത്തിൽ തന്നെയാണ് അധികാരം ഉപയോഗിച്ച് സഹകരണ പ്രസ്ഥാനം തകർക്കാനുള്ള നീക്കം ചോദ്യം ചെയ്യപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യണം.

ബാങ്കിലെത്തുന്നവർ തന്നെയാണ് വോട്ട് ബാങ്ക് ആകുന്നതും അറിയണം. നോട്ട് മാറുമ്പോൾ വിശ്വാസ്യതയ്ക്ക് തേക്കുന്ന മഷി തന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചത് എന്നും ഓർക്കണം. ഒടുവിൽ ഏറ്റവും ഒടുവിൽ രാജ്യസ്‌നേഹിയിയ മോദിക്ക് ഒന്നുകൂടി ഓർക്കാം, രാജ്യം എന്നാൽ ജനങ്ങളാണ്. ഷാനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP