Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ആദ്യ ശമ്പളം 50 രൂപയായിരുന്നു.. അനന്തിന്റെ ആദ്യ ശമ്പളം എത്ര? ഷാരൂഖിന്റെ ചോദ്യത്തോട് വിട്ടേക്കൂ.. ഞാൻ അത് പറഞ്ഞാൽ നിങ്ങൾ വിഷമിക്കുമെന്ന് ജൂനിയർ അംബാനിയുടെ മറുപടി

എന്റെ ആദ്യ ശമ്പളം 50 രൂപയായിരുന്നു.. അനന്തിന്റെ ആദ്യ ശമ്പളം എത്ര? ഷാരൂഖിന്റെ ചോദ്യത്തോട് വിട്ടേക്കൂ.. ഞാൻ അത് പറഞ്ഞാൽ നിങ്ങൾ വിഷമിക്കുമെന്ന് ജൂനിയർ അംബാനിയുടെ മറുപടി

മുംബൈ: ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായിയാണ് മുകേഷ് അംബാനി. ഇന്ത്യയിലെ സകല മേഖലയിലും അംബാനി കൈവെച്ചു കഴിഞ്ഞു. ധീരുഭായി അംബാനി തുടങ്ങിവെച്ച സ്ഥാപനം ഇന്ന് ലോകം അറിയുന്ന കോർപ്പറേറ്റായി മാറിയതിന്റെ വിജയാഘോഷം അടുത്തിടെയാണ് നടന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 40 വർഷം പൂർത്തിയാക്കിയത് ഗംഭീരമായി തന്നെ അംബാനി കുടുംബം ആഘോഷിച്ചു. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി അടങ്ങിയ അംബാനി കുടുംബത്തിലെ അടുത്ത തലമുറക്കാർ ആയിരുന്നു ആഘോഷ പരിപാടിയിൽ ശ്രദ്ധേയരായത്.

ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് റിലയൻസ് മൂലമാണെന്ന് മുകേഷ് അംബാനി ചടങ്ങിൽ പറഞ്ഞു. മാത്രമല്ല റിലയൻസ് ഗ്രൂപ്പിന്രെ വിജയം തന്റെ അച്ഛന് അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഷാരൂഖ് ഖാൻ, രൺബീർ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് ഷാരൂഖ്.

ഷാരൂഖ് ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർക്കൊപ്പം ഷാരൂഖ് സ്റ്റേജിൽ നർമ സംഭാഷണം നടത്തുകയും ചെയ്തു. അംബാനി കുടുംബത്തിലെ അടുത്ത തലമുറയോടുള്ള തന്റെ സ്‌നേഹവും ഷാരൂഖ് പ്രകടിപ്പിച്ചു. അതിൽതന്നെ അംബാനി കുടുംബത്തിലെ ജൂനിയറായ അനന്ത് അംബാനിയുമായുള്ള ഷാരൂഖിന്റെ നർമ സല്ലാപമാണ് കാണികളെ കൂടുതൽ ആകർഷിച്ചത്.

ഷാരൂഖിന്റെ ഓരോ ചോദ്യത്തിനും അനന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി. ഷോയിൽ അനന്തിന് ആദ്യം ലഭിച്ച ശമ്പളം എത്രയാണെന്ന് ഷാരൂഖ് ചോദിച്ചു. ഇതിന് വളരെ സമർഥനായ അനന്ത് നൽകിയ മറുപടി കേട്ട് ഷാരൂഖ് ചിരിച്ചുപോയി. ''എന്റെ ആദ്യ ശമ്പളം 50 രൂപയായിരുന്നു. അനന്തിന്റെ ആദ്യ ശമ്പളം എത്ര''? ഇതായിരുന്നു ഷാരൂഖിന്റെ ചോദ്യം. ഇതിന് അനന്തിന്റെ മറുപടി ഇങ്ങനെ: ''വിട്ടേക്കൂ. ഞാൻ അത് പറഞ്ഞാൽ നിങ്ങൾ വിഷമിക്കും''.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP