Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽപവസ്ത്രം ധരിച്ച് സ്ത്രീകൾ ന്യുയോർക്കിലൂടെ നടന്നാൽ നൂറുപേർ നോക്കും; മുംബൈയിലൂടെ നടന്നാൽ ആരും തിരിഞ്ഞുനോക്കില്ല; ഇന്ത്യക്കു കയ്യടി കിട്ടിയ ഒരു പരീക്ഷണത്തിന്റെ കഥ

അൽപവസ്ത്രം ധരിച്ച് സ്ത്രീകൾ ന്യുയോർക്കിലൂടെ നടന്നാൽ നൂറുപേർ നോക്കും; മുംബൈയിലൂടെ നടന്നാൽ ആരും തിരിഞ്ഞുനോക്കില്ല; ഇന്ത്യക്കു കയ്യടി കിട്ടിയ ഒരു പരീക്ഷണത്തിന്റെ കഥ

മുംബൈ: ന്യുയോർക്ക് നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ അൽപവസ്ത്രധാരിയായി നടന്ന യുവതിക്ക് നേരിടേണ്ടിവന്ന അധിക്ഷേപത്തിന്റെയും കേൾക്കേണ്ടിവന്ന അസഭ്യങ്ങളുടെയും നേർക്കാഴ്ചയാണ് വാക്കിങ് ഇൻ ന്യുയോർക്ക് സിറ്റി എന്ന വീഡിയോ. യുട്യൂബിലൂടെ ഏറെപ്പേർ കണ്ട ഈ വീഡിയോയാണ് മുംബൈ നഗരത്തിൽ സമാനമായ രീതിയിൽ നടന്നാൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയാൻ പൂജ സിങ്ങിനെ പ്രേരിപ്പിച്ചത്. പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഇന്ത്യയിൽ, പൂജയുടെ പരീക്ഷണം ഞെട്ടിക്കുന്ന ഫലമാണ് ഉണ്ടാക്കിയത്. വഴിയിൽക്കണ്ട ഒരാൾ പോലും പൂജയെ അധിക്ഷേപിച്ചില്ല. സ്ത്രീകൾ മുംബൈയിൽ സുരക്ഷിതരാണെന്ന് ഒടുവിൽ, ഈ വീഡിയോയുടെ നിർമ്മാതാക്കൾക്ക് സമ്മതിക്കേണ്ടിവന്നു.

തിരക്കേറിയ റോഡുകളിലൂടെ പൂജ നടക്കുമ്പോൾ പലരും അവരെ നോക്കുന്നുണ്ടെങ്കിലും ആരും അധിക്ഷേപിക്കുന്ന തരത്തിൽ ഒരു വാക്കുപോലും പറയുന്നില്ല. പലതരത്തിലും പല പ്രായത്തിലുമുള്ള ആളുകൾ പൂജയെ കടന്നുപോകുന്നുണ്ട്. പലരും അതൊന്നും ശ്രദ്ധിക്കുന്നതുപോലുമില്ല. എന്നാൽ, ന്യുയോർക്ക് നഗരത്തിലൂടെ പത്ത് മണിക്കൂർ നടന്ന സൂസന്ന ബി റോബർട്‌സിന് ഏറെ അധിക്ഷേപം കേൾക്കേണ്ടിവന്നിരുന്നു.

ഇന്ത്യയിൽ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവെന്നും അവരെ വ്യത്യാസമില്ലാതെ കാണാൻ നഗരത്തിനറിയാമെന്നും വീഡിയോയുടെ നിർമ്മാതാക്കൾ പറയുന്നു. സൂസന്ന റോബർട്‌സിനുനേർക്ക് ന്യുയോർക്ക് വാസികൾ കേട്ടാലറയ്ക്കുന്ന അസഭ്യങ്ങൾ ചൊരിഞ്ഞെങ്കിൽ, ഇവിടെ പൂജ സിങ്ങിനെ ആരും കാര്യമായി ശ്രദ്ധിച്ചതുപോലുമില്ല. മുംബൈ ന്യുയോർക്കിനെക്കാൾ സുരക്ഷിതമാണെന്ന് തെളിയിക്കുകയായിരുന്നു ഈ വീഡിയോയിലൂടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP